Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയ്‌ക്ക്‌ യുറേനിയം നല്‍കില്ലെന്ന്‌ ആസ്‌ത്രേലിയ

മെല്‍ബണ്‍: ആണവനിര്‍വ്യാപന കരാറില്‍ ഒപ്പുവയ്‌ക്കുന്നതുവരെ ഇന്ത്യയ്‌ക്ക്‌ ആണവ ഇന്ധനമായ യുറേനിയം നല്‍കില്ലെന്ന്‌ ആസ്‌ത്രേലിയ അറിയിച്ചു.

ആണവനിര്‍വ്യാപന കരാറില്‍ ഒപ്പുവച്ച രാജ്യങ്ങള്‍ക്ക്‌ യുറേനിയം നല്‍കാന്‍ മാത്രമേ ആസ്‌ത്രേലിയയ്‌ക്ക്‌ ബാധ്യതയുള്ളുവെന്ന്‌ വ്യാപാരമന്ത്രി സൈമണ്‍ ക്രിയാന്‍ പറഞ്ഞു. ആണവ സുരക്ഷ വര്‍ധിപ്പിക്കാന്‍ എന്‍എസ്‌ജി നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

വ്യാപാരമന്ത്രിയുടെ പ്രസ്‌താവനയ്‌ക്കെതിരെ ആസ്‌ത്രേലിയയില പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്‌. ഹരിതഗൃഹവാതകങ്ങളുടെ സഹായമില്ലാതെ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ഇന്ത്യയ്‌ക്ക്‌ സഹായം നല്‍കണമെന്നാണ്‌ ഇവരുടെ വാദം.

ആസ്‌ത്രേലിയന്‍ വിദേശകാര്യമന്ത്രിയുടെ അടുത്ത ഇന്ത്യാ സന്ദര്‍ശനവേളയില്‍ യുറേനിയം നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിക്കണമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.

ലോകത്ത്‌ ഉപയോഗിക്കുന്ന 40ശതമാനം യുറേനിയവും സമ്പുഷ്ടീകരിക്കുന്നത്‌ ആസ്‌ത്രേലിയയിലാണ്‌. 2010ആവുന്നതോടെ പ്രതിവര്‍ഷം 20000ടണ്‍ യുറേനിയം ചൈനയ്‌ക്ക്‌ നല്‍കാമെന്ന്‌ ആസ്‌ത്രേലിയ സമ്മതിച്ചിട്ടുണ്ട്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+