Get Updates
Get notified of breaking news, exclusive insights, and must-see stories!

സെസ്‌: കടുംപിടുത്തം വേണ്ടെന്ന്‌ കാരാട്ട്‌

ദില്ലി: കടുംപിടുത്തങ്ങളൊഴിവാക്കി പ്രത്യേക സാമ്പത്തിക മേഖല(സെസ്‌) വിഷയം ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ സിപിഎം പൊളിറ്റ്‌ബ്യൂറോ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയ്‌ക്ക്‌ നിര്‍ദ്ദേശം നല്‍കി.

കേരളത്തില്‍ പ്രത്യേക സാമ്പത്തിക മേഖല അനിവാര്യമാണെന്നാണ്‌ പൊളിറ്റ്‌ബ്യൂറോയുടെ നിരീക്ഷണം. സെസ്‌ സംബന്ധിച്ച പാര്‍ട്ടി കോണ്‍ഗ്രസ്‌ തീരുമാനം നടപ്പാക്കുമെന്ന്‌ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ വ്യക്തമാക്കി.

ഒരു സെസില്‍ ഒരു വ്യവസായം മാത്രമേ അനുവദിക്കാവൂയെന്നും ഏറ്റെടുക്കുന്ന ഭൂമിയുടെ 70ശതമാനവും വ്യവസായ ആവശ്യത്തിന്‌ ഉപയോഗിക്കുന്നുവെന്ന്‌ ഉറപ്പ്‌ വരുത്തണമെന്നും പിബി നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. സെസ്‌ അനുവദിക്കുന്നത്‌ സംബന്ധിച്ച്‌ ഘടകകക്ഷികള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസവും സിപിഐ ഉപാധികള്‍ വച്ചതും എല്‍ഡിഎഫ്‌ യോഗത്തില്‍ ചര്‍ച്ച ചെയ്‌തു പരിഹരിക്കാനാണ്‌ പിബി സംസ്ഥാന കമ്മിറ്റിയോട്‌ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌.

ഇക്കാര്യത്തില്‍ ഒറ്റയ്‌ക്ക്‌ തീരുമാനമെടുക്കുന്നത്‌ ഘടകകക്ഷികളുടെ മേല്‍ തീരൂമാനം അടിച്ചേല്‍പ്പിക്കുന്നതിന്‌ തുല്യമാണെന്ന്‌ പിബിയോഗം വിലയിരുത്തി. കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ ചെറിയ സെസുകള്‍ അനുവദിച്ചാല്‍ മതി. 30മുതല്‍ 40 ഏക്കര്‍വരെ ഭൂമി ആവശ്യമുള്ള ഐടി മേഖലയുമായി ബന്ധപ്പെട്ട സെസുകളാണ്‌ കേരളത്തില്‍ ഇപ്പോള്‍ പരിഗണനയിലുള്ളതെന്നും കരാട്ട്‌ പറഞ്ഞു.

പ്രത്യേക സാമ്പത്തിക മേഖലയില്‍ സര്‍ക്കാര്‍ പങ്കാളിത്തം വേണമെന്ന മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്റെ നിര്‍ദ്ദേശത്തില്‍ നയപരമായ തീരുമാനം കൈക്കൊള്ളാനും പിബി സംസ്ഥാന കമ്മിറ്റിയോട്‌ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. സര്‍ക്കാര്‍ പങ്കാളിത്തം വേണെന്ന്‌ തന്നെയാണ്‌ പിബിയുടെ നിലപാട്‌.

വ്യവസായങ്ങളുടെ സ്വഭാവം പരിഗണിച്ചായിരിക്കും സര്‍ക്കാറിന്റെ പങ്കാളിത്തമെന്നും പിബി യോഗത്തിന്‌ ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രകാശ്‌ കാരാട്ട്‌ പറഞ്ഞു. സെസ്‌ വിഷയം സംബന്ധിച്ച്‌ കേരളത്തില്‍ വിവാദങ്ങളൊന്നുമില്ലെന്നും സെസ്‌ സംബന്ധിച്ച അപേക്ഷകളില്‍ എത്രയും വേഗം തീരുമാനമെടുക്കുമെന്നും ലഭിച്ച അപേക്ഷകളില്‍ ഒന്നും റിയല്‍ എസ്റ്റേറ്റ്‌ മാഫിയയുമായി ബന്ധമുള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സെസ്‌ സൗജന്യം ലഭിക്കുന്നതിനാണ്‌ റിയല്‍ എസ്റ്റേറ്റ്‌ ബിസിനസുകാര്‍ ശ്രമിക്കുന്നതെന്ന്‌ വി.എസ്‌ പിബിയ്‌ക്ക്‌ നല്‍കിയ കത്തില്‍ സൂചിപ്പിച്ചിരുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+