ദുരിതാശ്വാസക്യാമ്പില്‍ യുവതിയെ മാഭംഗപ്പെടുത്തി
പൂര്‍ണിയ(ബീഹാര്‍): വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ബീഹാറില്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന യുവതിയെ പൊലീസുകാരന്‍ മാനഭംഗപ്പെടുത്തി.
സംഭവത്തെത്തുടര്‍ന്ന് സബ് ഇന്‍സ്‌പെക്ടറായ കെകെ ചൗധരിയെ അറസ്റ്റുചെയ്യുകയും ജോലിയില്‍ നിന്നും സസ്‌പെന്റ് ചെയ്യുകയും ചെയ്‌തിട്ടുണ്ട്. മദ്യപിച്ചശേഷമാണ് ഇയാള്‍ യുവതിയെ കയ്യേറ്റം ചെയ്‌തതെന്ന് പൊലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.
വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ബത്‌നാഹ റെയില്‍വേ സ്റ്റേഷനില്‍ അഭയം തേടിയ അരാന സ്വദേശിയായ യുവതിയാണ് മാനഭംഗത്തിന് ഇരയായത്. സംഭവത്തെത്തുടര്‍ന്ന് കുപിതരായ യുവതിയുടെ ബന്ധുക്കള്‍ റയില്‍വേ സ്റ്റേഷനിലിട്ട് ചൗധരിയെ മര്‍ദ്ദിച്ചു. റയില്‍വേ പൊലീസ് ഇടപെട്ടാണ് ഇയാളെ ജനങ്ങളുടെ കയ്യില്‍ നിന്നും രക്ഷപ്പെടുത്തിയത്.
സിമ്രഹി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ഇയാളെ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ബത്‌നാഹയിലെ ദുരിതാശ്വാസക്യാമ്പില്‍ ഡ്യൂട്ടിയ്‌ക്ക് നിയോഗിക്കുകയായിരുന്നു.
ബീഹാറിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പുകളില്‍ വ്യാപകമായി സ്‌ത്രീകല്‍ക്കെതിരെ കയ്യേറ്റങ്ങള്‍ നടക്കുന്നതായി പരാതിയുയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications