Get Updates
Get notified of breaking news, exclusive insights, and must-see stories!

ഔദ്യോഗിക പക്ഷത്തിന്‌ തിരിച്ചടി; വിഎസിനെതിരെ നടപടിയില്ല

ദില്ലി: മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വേണ്ടി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരസ്യമായി പറയുകയും ധനമന്ത്രി തോമസ്‌ ഐസകിനെ വിമര്‍ശിക്കുകയും ചെയ്‌ത വിഎസിനെതിരെ നടപടി കൈക്കൊള്ളണമെന്ന ഔദ്യോഗിക വിഭാഗത്തിന്റെ ആവശ്യം സിപിഎം പൊളിറ്റ്‌ ബ്യൂറോ തള്ളി.

വിഎസിനെതിരെയുള്ള പരാതി ശനി, ഞായര്‍ ദിവസങ്ങളില്‍ ചേര്‍ന്ന പിബി യോഗം ചര്‍ച്ചയ്‌ക്കെടുക്കുകപോലും ചെയ്യാതെ നിരാകരിക്കുകയായിരുന്നു. രണ്ടാം ഭൂപരിഷ്‌കരണമെന്ന വാദം ഉന്നയിക്കുന്നവര്‍ തീവ്രവാദികളാണെന്ന ഐസകിന്റെ പരാമര്‍ശത്തിനെതിരെ റിവിഷനിസ്റ്റുകളും, അവസരവാദികളുമാണ്‌ തീവ്രവാദികളെ ഭയപ്പെടുന്നതെന്നായിരുന്നു വി.എസിന്റെ പ്രസ്‌താവന.

അതോടൊപ്പംതന്നെ ആഗസ്റ്റ്‌ 13ന്‌ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ സ്ഥാനാര്‍ത്ഥിയായതിന്‌ പിന്നിലെ സംഭവങ്ങളും വിഎസ്‌ വിശദീകരിച്ചിരുന്നു. വി.എസിന്റെ ഈ ചെയ്‌ത്‌ ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന്‌ കാണിച്ചാണ്‌ സംസ്ഥാന സെക്രട്ടേറിയറ്റ്‌ പിബിയ്‌ക്ക്‌ പരാതി നല്‍കിയത്‌.

കേരളത്തിലെ സംഘടനാ കാര്യങ്ങള്‍ യോഗത്തില്‍ റിപ്പോര്‍ട്ട്‌ ചെയ്യവെ സംസ്ഥാന സെക്രട്ടറി പിണറായി വിജയനും വിഎസിനെതിരെ ശക്തമായി വിമര്‍ശനമുന്നയിച്ചു. കോട്ടയം സമ്മേളനത്തിലുണ്ടായ ഐക്യം തകര്‍ക്കുന്നരീതിയിലുള്ള പ്രവര്‍ത്തനമാണ്‌ വിഎസിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നായിരുന്നു പിണറായിയുടെ ആരോപണം. ഇതിനെതിരെ നടപടിവേണമെന്നും പിണറായി ആവശ്യപ്പെട്ടു.

പിബിയിലെ ചര്‍ച്ചയില്‍ തന്റെ ഊഴം വന്നപ്പോള്‍ സ്വന്തം നിലപാടുകളെ വിഎസ്‌ ശക്തിയായി ന്യായീകരിച്ചു. കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള കത്ത്‌ വി.എസ്‌ ജനറല്‍ സെക്രട്ടറിയ്‌ക്ക്‌ കൈമാറുകയും ചെയ്‌തിരുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+