സിംഗൂര്‍ പ്രശ്‌നം ഒത്തുതീര്‍ന്നു മമത ധര്‍ണ അവസാനിപ്പിച്ചു
കൊല്‍ക്കത്ത: രണ്ടുവര്‍ഷമായി നടന്നുവന്ന സിംഗൂര്‍ പ്രക്ഷോഭത്തിന് വിരാമമായി. പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഗോപാല്‍കൃഷ്‌ണ ഗാന്ധിയുടെ സാന്നിധ്യത്തില്‍ ഞായറാഴ്‌ച മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയും തൃണമൂല്‍കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌നപരിഹാരമുണ്ടായത്.
ഇതോടെ സിംഗൂരില്‍ ടാറ്റയുടെ നാനോ കാര്‍ പദ്ധതി പ്രദേശത്തിന് പുറത്ത് തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിവന്ന അനിശ്ചിതകാല ധര്‍ണ അവസാനിപ്പിച്ചു. ഏറ്റെടുത്ത ഭൂമിയ്‌ക്ക് നഷ്ടപരിഹാരം ലഭിച്ചിട്ടില്ലാത്ത കര്‍ഷകര്‍ക്ക് പദ്ധതി പ്രദേശത്തുതന്നെ പകരം ഭൂമി കൊടുക്കാന്‍ സര്‍ക്കാര്‍ സമ്മതിച്ചതായി ഗവര്‍ണര്‍ ഗോപാല്‍കൃഷ്‌ണ ഗാന്ധി അറിയിച്ചു.
അതിന് കഴിഞ്ഞില്ലെങ്കില്‍ തൊട്ടടുത്ത ഗ്രാമങ്ങളില്‍ ഭൂമി ലഭ്യമാക്കും. ഒത്തുതീര്‍പ്പ് കരാറിന്റെ വിശദാംശങ്ങള്‍ തയ്യാറാക്കാന്‍ പ്രത്യേക കമ്മിറ്റിയെ നിയമിക്കും. ഈ കമ്മിറ്റി ഒരാഴ്‌ചയ്‌ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കും. ഈ സമയംവരെ പദ്ധതി പ്രദേശത്ത് ടാറ്റ ഒരുവിധത്തിലുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങളും നടത്താന്‍ പാടുള്ളതല്ലെന്ന് ധാരണയിലെത്തിയതായി മമതാ ബാനര്‍ജിയുടെ സാന്നിധ്യത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഗവര്‍ണര്‍ അറിയിച്ചു.
ഈ വ്യവസ്ഥകള്‍ സിംഗൂരില്‍ പ്രക്ഷോഭം നടത്തിവന്ന ജനങ്ങളുടെ വിജയമാണെന്നായിരുന്നു മമതാ ബാനര്‍ജിയുടെ പ്രതികരണം. നാനാ കാര്‍ പദ്ധതിയ്‌ക്കായി ഏറ്റെടുത്ത 400 ഏക്കര്‍ കൃഷിഭൂമി കര്‍ഷകര്‍ക്ക് തിരികെ നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ പ്രക്ഷോഭം നടത്തിയത്.
പ്രക്ഷോഭം തുടര്‍ന്നാല്‍ സിംഗൂര്‍ വിട്ടുപോകുമെന്ന് ടാറ്റ മുന്നറിയിപ്പ് നല്‍കിയതോടെയാണ് ഗവര്‍ണര്‍ പ്രശ്‌നപരിഹാരത്തിന് മുന്‍കയ്യെടുത്തത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications