Get Updates
Get notified of breaking news, exclusive insights, and must-see stories!

സിംഗൂര്‍: ഒത്തുതീര്‍പ്പ്‌ വ്യവസ്ഥയില്‍ വ്യക്തതയില്ലെന്ന്‌ ടാറ്റ

കൊല്‍ക്കത്ത: സിംഗൂര്‍ പ്രശ്‌നം പരിഹരിക്കാന്‍ ബംഗാള്‍ ഗവര്‍ണര്‍ ഗോപാല്‍കൃഷ്‌ണ ഗാന്ധിയുടെ നേതൃത്വത്തില്‍ ഉണ്ടാക്കിയ ഒത്തുതീര്‍പ്പ്‌ വ്യവസ്ഥയില്‍ വ്യക്തതയില്ലെന്ന്‌ ടാറ്റ.

സിംഗൂര്‍ പ്ലാന്റിലെ നിര്‍ത്തിവച്ച നിര്‍മ്മാണ ജോലികള്‍ ഇപ്പോള്‍ പുനരാരംഭിക്കില്ലെന്ന്‌ ടാറ്റ മോട്ടോര്‍സ്‌ അധികൃതര്‍ വ്യക്തമാക്കി. ഗവര്‍ണര്‍ വിളിച്ച്‌ ചേര്‍ത്ത ചര്‍ച്ചയ്‌ക്ക്‌ മുമ്പ്‌ കമ്പനിയുമായി കൂടിയാലോചന നടത്തിയിട്ടില്ലെന്ന്‌ കമ്പനി വക്താവ്‌ പറഞ്ഞു.

മുഖ്യമന്ത്രി ബുദ്ധദേവ്‌ ഭട്ടാചാര്യ, തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാവ്‌ മമത ബാനര്‍ജി, എന്നിവരുമായി ഗവര്‍ണര്‍ മുന്‍കയ്യെടുത്ത്‌ ചര്‍ച്ച നടത്തിയുണ്ടാക്കിയ ധാരണയനുസരിച്ച്‌ തൃണമൂല്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ നടത്തിവന്ന അനിശ്ചിതകാല ധര്‍ണ ഞായറാഴ്‌ച അവസാനിപ്പിച്ചിരുന്നു.

എന്നാല്‍ സിംഗൂരിലെ ടാറ്റയുടെ പ്ലാന്റില്‍ ഒരു ജീവനക്കാരന്‍ പോലും തിങ്കളാഴ്‌ച ജോലിയ്‌ക്ക്‌ ഹാജരായിട്ടില്ല. ടാറ്റയ്‌ക്കുവേണ്ടി ഭൂമി നല്‍കിയ കര്‍ഷകരുടെ പ്രശ്‌നം പഠിക്കാനായി ഒരു കമ്മിറ്റിയെ നിയോഗിക്കാന്‍ തീരുമാനിച്ചതോടെയാണ്‌ ഒരു മാസക്കാലമായി തുടരുന്ന പ്രശ്‌നത്തിന്‌ പരിഹാരമായത്‌. ഈ കമ്മിറ്റി ഒരാഴ്‌ചയ്‌ക്കകം സംസ്ഥാന സര്‍ക്കാറിന്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കും.

സിംഗൂരിലെ പ്ലാന്റില്‍വച്ചാണ്‌ ടാറ്റ ചെലവുകുറഞ്ഞ കാറായ നാനോയുടെ നിര്‍മ്മാണം നടത്തുന്നത്‌. സമരം തുടരുന്ന സാഹചര്യത്തില്‍ സിംഗൂരില്‍ നിന്നും ഫാക്ടറി മാറ്റുമെന്ന്‌ ടാറ്റ ഭീഷണി മുഴക്കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ്‌ ഗവര്‍ണര്‍ മുന്‍കയ്യെടുത്ത്‌ മമത ബാനര്‍ജിയുമായി ചര്‍ച്ച നടത്തിയത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍













Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+