28കാരിയ്‌ക്ക് രണ്ടു തലയുള്ള കുഞ്ഞ് പിറന്നു
തിരുവണ്ണാമല(തമിഴ്‌നാട്): തമിഴ്‌നാട്ടിലെ തിരുവണ്ണാമലയില്‍ ഇരുപത്തിയെട്ടുകാരിയ്‌ക്ക്‌് രണ്ടുതലയുള്ള പെണ്‍കുഞ്ഞ് ജനിച്ചു.
കലശപ്പാക്കം താലൂക്കിലെ ഗംഗാവരം ഗ്രാമത്തിലെ ശെല്‍വിയെന്ന യുവതിയാണ് രണ്ട് തലയും നാലു കൈകാലുകളുമുള്ള കുഞ്ഞിന് ജന്മം നല്‍കിയത്.
ഞായറാഴ്‌ച രാത്രി തിരുവണ്ണാമല സര്‍ക്കാര്‍ ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്. കുട്ടിയെ ശസ്‌ത്രക്രിയിയലൂടെ പുറത്തെടുക്കുകയായിരുന്നുവെന്നും കുഞ്ഞ് ചാപിള്ളയായിരുന്നുവെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
വളരെ അപൂര്‍വ്വമായി മാത്രമേ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാറുള്ളുവെന്നും ജനിതക തകരാറുകളാണ് ഇത്തരം കുഞ്ഞുങ്ങളുടെ പിറവിയ്‌ക്ക് കാരണമാകുന്നതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
രണ്ടുതലയുള്ള കുഞ്ഞ് ജനിച്ചെന്ന വാര്‍ത്തകേട്ട് ഒട്ടേറെയാളുകള്‍ അത്ഭുതശിശുവിനെ കാണാനായി ആശുപത്രിയില്‍ എത്തിയിരുന്നു.












Click it and Unblock the Notifications