റാഗിങിന്റെ പേരില്‍ പീഡനം; എസ്‌എഫ്‌ഐ നേതാവ് അറസ്റ്റില്‍
തൊടുപുഴ: റാഗിങിനിരയായ വിദ്യാര്‍ത്ഥിനി ജീവനൊടുക്കാന്‍ ശ്രമിച്ച കേസില്‍ എസ്‌എഫ്‌ഐ നേതാവ് അറസ്റ്റില്‍. തൊടുപുഴ മുട്ടം പൊളിടെക്‌നിക് കോളെജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് റാഗിങിനെത്തുടര്‍ന്ന് ആത്മഹത്യാശ്രമം നടത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് കായംകുളം കുറിക്കാശേരില്‍ പുതിയവിളകര ഉത്തമന്റെ മകന്‍ അഭിലാഷി(20)നെയാണ് കാഞ്ഞാര്‍ പൊലീസ് ഞായറാഴ്‌ച അറസ്റ്റുചെയ്‌തത്.
ഓഗസ്‌റ്റ് 24നാണ് പെണ്‍കുട്ടിയെ റാഗിങിന്റെ പേരില്‍ അധിക്ഷേപിക്കുകയും ശാരീരികമായി പീഡിപ്പിക്കുകയും ചെയ്‌തത്. കുട്ടിയുടെ തിരിച്ചറില്‍ കാര്‍ഡ് കൈവശപ്പെടുത്താനും റാഗിങിനിടെ അഭിലാഷ് ശ്രമിച്ചിരുന്നുവത്രേ.
കായംകുളം പെരിങ്ങാക്കരയിലുള്ള ബന്ധു വീട്ടില്‍ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് ഇവിടെയെത്തിയാണ് പൊലീസ് അഭിലാഷിനെ അറസ്റ്റുചെയ്‌തത്. മാനഭംഗം, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങള്‍ക്കാണ് അഭിലാഷിനെതിരെ കേസെടുത്തിരിക്കുന്നത്. ഇയാളെ തിങ്കളാഴ്‌ച കോടതിയില്‍ ഹാജരാക്കും.












Click it and Unblock the Notifications