യുഎസിലെ ഇന്ത്യക്കാരില്‍ കാന്‍സര്‍ വ്യാപകമാകുന്നു
ന്യൂയോര്‍ക്ക്: ഇന്ത്യ, പാകിസ്‌താന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും അമേരിക്കയിലേയ്‌ക്ക്‌് കുടിയേറുന്നവരില്‍ പ്രോസ്‌റ്റേറ്റ് കാന്‍സര്‍, സ്‌തനാര്‍ബുദം എന്നിവയ്‌ക്ക് സാധ്യത ഏറുന്നതായി പഠന റിപ്പോര്‍ട്ട്.
അമേരിക്കയിലേയ്‌ക്ക് കുടിയേറി അവിടത്തെ ജീവിതശൈലി പിന്തുടരുന്നതോടെയാണ് ഇന്ത്യ, പാകിസ്‌താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരില്‍ കാന്‍സര്‍ വരാനുള്ള സാധ്യത വര്‍ധിക്കുന്നത്. വെസ്റ്റ് വെര്‍ജീനിയ സര്‍വകലാശാലയിലെ കാന്‍സര്‍ കെന്റര്‍ ഡയറക്ടറും കേരളത്തിലെ കണ്ണൂര്‍ സ്വദേശിയുമായ ജയിം എബ്രഹാമിന്റെ നേതൃത്വത്തിലാണ് ഇതുസംബന്ധിച്ച പഠനം നടന്നത്.
ഇന്ത്യയില്‍ നിന്നും അമേരിക്കയിലേയ്‌ക്ക് കുടിയേറിയ പുരുഷന്മാരില്‍ സ്‌ത്രീകളില്‍ സ്‌തനാര്‍ബുദവും കൂടുകയാണെന്ന് പഠനറിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിലെ പുരുഷന്മാരില്‍ പുകയില ഉപയോഗം കൊണ്ടുണ്ടാകുന്ന വദനാര്‍ബുദമാണ് കൂടുതലായി കാണപ്പെടുന്നത്. സ്‌ത്രീകളിലാകട്ടെ ഗര്‍ഭാശയ കാന്‍സറാണ് ഏറ്റവും കൂടുതലായി കാണുന്നത്. എന്നാല്‍ ഇവിടെനിന്നും കുടിയേറുന്നവര്‍ പ്രോസ്‌റ്റേറ്റ്, സ്‌തനാര്‍ബുദങ്ങളുടെ ഭീഷണിയിലാണ് അകപ്പെടുന്നത്.
വ്യായാമം ചെയ്യാതിരിക്കുക, മദ്യം, മാംസം എന്നിവയുടെ അമിതോപയോഗം, നാരുകുറഞ്ഞ ഭക്ഷണം വൈകിയുള്ള വിവാഹം എന്നിവയാണ് അര്‍ബുദസാധ്യത കൂടാന്‍ കാരണായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
അമേരിക്കക്കാരില്‍ സാധാരണകാണപ്പെടുന്ന ശ്വാസകോശാര്‍ബുദം, മലാശയ അര്‍ബുദം എന്നവിയും ഇവിടേയ്‌ക്ക് കുടിയേറിയ ഇന്ത്യക്കാരില്‍ വ്യാപകമാകുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ രോഗങ്ങള്‍ക്കെതിരെ അമേരിക്കയിലെ ഇന്ത്യക്കാരെ ബോധവല്‍ക്കരിക്കേണ്ടത് അത്യാവശ്യമാണെന്ന് ഡോക്ടര്‍ ജയിം പറയുന്നു.












Click it and Unblock the Notifications