അമേരിക്കയില്‍ 20ല്‍ ഒരാള്‍ക്ക്‌ വിഷാദരോഗം

മിയാമി: അമേരിക്കക്കാരില്‍ ഇരുപതില്‍ ഒരാള്‍ വീതം വിഷാദരോഗത്തിന്‌ അടിമായാണെന്ന്‌ പഠനറിപ്പോര്‍ട്ട്‌. പുരുഷന്മാരേക്കാളേറെ സ്‌ത്രീകളാണ്‌ വിഷാദരോഗത്തിന്‌ കൂടുതലായി അടിമപ്പെടുന്നതെന്നും മിയാമിയിലെ സെന്റര്‍ ഫോര്‍ ഡിസീസ്‌ കണ്‍ട്രോള്‍ ആന്റ്‌ പ്രിവെന്‍ഷന്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി.

വിഷാദരോഗം ബാധിച്ചവരില്‍ 80 ശതമാനം പേരുടെയും ജോലിയെയും അത്‌ ബാധിക്കുന്നു. രോഗംബാധിച്ചവരില്‍ 27 ശതമാനം പേര്‍ക്ക്‌ രോഗംമൂലം വീട്ടുകാര്യങ്ങള്‍ ശരിയായി നോക്കി നടത്താനോ മറ്റുള്ളവരുമായി ഇടപഴകാനോ കഴിയുന്നില്ല.

ദാരിദ്ര്യവും രോഗംവരാനുള്ള ഒരുകാരണമാണെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. പാവപ്പെട്ടവരില്‍ ഏഴുപേരില്‍ ഒരാള്‍ എന്ന തോതില്‍ വിഷാദരോഗിയാണ്‌.

കറുത്തവര്‍ഗക്കാരില്‍ രോഗത്തിന്റെ നിരക്ക്‌ കൂടുതലാണ്‌. 40നും 59നും ഇടയില്‍ പ്രായമുള്ളവരിലാണ്‌ വിഷാദരോഗം കൂടുതലായി കാണപ്പെടുന്നത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+