Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്രിട്ടനിലെ മാലിന്യം ഇന്ത്യയിലേയ്‌ക്ക്‌

ലണ്ടന്‍: ബ്രിട്ടനിലെ വീടുകളില്‍ നിന്നും ശേഖരിച്ച മാലിന്യങ്ങളും പാഴ്‌ വസ്‌തുക്കളും ഇന്ത്യയിലേയ്‌ക്ക്‌ കയറ്റിഅയയ്‌ക്കുന്നതായി റിപ്പോര്‍ട്ട്‌. തമിഴ്‌നാട്ടിലെ ബ്ലാക്ക്‌ മാര്‍ക്കറ്റിലേയ്‌ക്കാണ്‌ ഇവ കയറ്റി അയയ്‌ക്കുന്നതെന്നാണ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്‌.

പരിസ്ഥിതി മലിനീകരണം കുറയ്‌ക്കുന്നതിനായി പാഴ്‌ വസ്‌തുക്കളെ പ്ലാസ്റ്റിക്‌, ലോഹങ്ങള്‍, പേപ്പര്‍ തുടങ്ങിയ വിഭാഗങ്ങളായി പ്രത്യേകം ശേഖരിക്കാന്‍ അധികാരികള്‍ ലണ്ടന്‍ നിവാസികള്‍ക്ക്‌ നിര്‍ദേശം നല്‍കിയിരുന്നു.

ഇങ്ങനെ ആഴ്‌ചതോറും ശേഖരിക്കുന്ന പാഴ്‌ വസ്‌തുക്കളാണ്‌ തമിഴ്‌നാട്ടിലെ ബ്ലാക്‌ മാര്‍ക്കറ്റിലേയ്‌ക്ക്‌ കയറ്റി അയയ്‌ക്കുന്നത്‌. ഇവ സംസ്‌കരിക്കുന്നതിനായി ബ്രിട്ടനില്‍ ടണ്ണിന്‌ 148 പൗണ്ട്‌(11,739.33രൂപ) ചെലവാകുന്നുണ്ട്‌. എന്നാല്‍ ഇവ കയറ്റി അയയ്‌ക്കുകയാണെങ്കില്‍ വെറും 40 പൗണ്ട്‌( 3,173.59 രൂപ) മാത്രമേ ചെലവാകുകയുള്ളു.

മാലിന്യ സംസ്‌കരണത്തിനായി സബ്‌ കോണ്‍ട്രാക്ട്‌്‌ എടുക്കുന്നവരാണ്‌ ഇവ കയറ്റി അയയ്‌ക്കുകയെന്ന എളുപ്പവഴി കണ്ടെത്തുന്നത്‌. മാലിന്യം കയറ്റി അയയ്‌ക്കുന്നത്‌ യൂറോപ്യന്‍ യൂണിയന്‍ നിരോധിച്ചിട്ടുണ്ടെങ്കിലും വേര്‍തിരിച്ച്‌ സംസ്‌കരിച്ചവയ്‌ക്ക്‌ ഇളവ്‌ നല്‍കിയിട്ടുണ്ട്‌. നിയമത്തിലെ ഈ ഇളവ്‌ ഉപയോഗിച്ചാണ്‌ ഇന്ത്യയിലേയ്‌ക്ക്‌ മാലിന്യം തള്ളുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+