Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്‍ഫിയും വിപ്രൊയും ബംഗാള്‍ ഉപേക്ഷിയ്ക്കുന്നു

കൊല്‍ക്കത്ത: പ്രമുഖ സോഫ്റ്റ്വേര്‍ കമ്പനികളായ ഇന്‍ഫോസിസും വിപ്രൊയും ബംഗാളില്‍ ഓഫീസുകള്‍ തുടങ്ങുന്നതിനെക്കുറിച്ച് പുനരാലോചിയ്ക്കുന്നു.

ടാറ്റയ്ക്ക് സിഗൂരില്‍ നേരിട്ട പ്രതിസന്ധി കണക്കിലെടുത്താണ് ആ ആലോചന. സൗഹൃദപരമല്ലാത്തസമീപനവും പ്രതികൂല രാഷ്ട്രീയ കാലാവസ്ഥയുമാണ് പ്രധാന എതിര്‍ ഘടകങ്ങളായി ഈ കമ്പനികള്‍ ബംഗാളില്‍ കാണുന്നത്.

"ബംഗാളില്‍ പദ്ധതികള്‍ തുടങ്ങാനുള്ള ആത്മവിശ്വാസം വ്യവസായികള്‍ക്കിടയില്‍ കുറഞ്ഞുവരുകയാണ്. ബംഗാളില്‍ പദ്ധതി തുടങ്ങണമോയെന്ന കാര്യം ഞങ്ങള്‍ പുനരാലോചിയ്ക്കുകയാണ്. ആത്മവിശ്വാസം നഷ്ടപ്പെട്ടിരിയ്ക്കുകയാണ്." ഇന്‍ഫോസിസിന്റെ ഹ്യൂമന്‍ റിസോഴ്സസ് ‍ഡയറക്ടര്‍ മോഹന്‍ദാസ് പൈ പറയുന്നു.

ബംഗാളില്‍ 250 കോടി രൂപ നിക്ഷേപിയ്ക്കാനായിരുന്നു ഇന്‍ഫോസിസ് പദ്ധതി ഇട്ടിരുന്നത്. കൊല്‍ക്കത്ത നഗരത്തിന്റെ പ്രാന്തപ്രദേശത്ത് തുടങ്ങുന്ന പദ്ധതിയില്‍ 5,000 പേര്‍ക്ക് തൊഴില്‍ കിട്ടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. പദ്ധതികള്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാരിന്റെ കഴിവില്ലായ്മ വ്യക്തമാക്കുന്നതായിരുന്നു സിഗൂരില്‍ നടന്ന സംഭവങ്ങള്‍. ഭൂമി ഏറ്റെടുക്കേണ്ടി വരുന്ന ഏതൊരു പദ്ധതിയും പ്രതിഷേധവും സമരങ്ങളും ക്ഷണിച്ച് വരുത്തിയേയ്ക്കാം.

ടാറ്റയ്ക്ക് പ്രതികൂല സാഹചര്യങ്ങള്‍ നേരിടേണ്ടി വന്ന സാഹചര്യത്തിലാണ് മറ്റു കമ്പനികള്‍ തങ്ങളുടെ പ്രതികൂല നിലപാടുകള്‍ വ്യക്തമാക്കുന്നത്.

ഇന്‍ഫോസിസിന് പുറമേ സോഫ്റ്റ്വേര്‍ കമ്പനിയായ വിപ്രൊയും ബംഗാളില്‍ പദ്ധതി തുടങ്ങാന്‍ മുന്നോട്ടുവന്നിരുന്നു.

ഇരു കമ്പനികളും ബംഗാളില്‍ വിവര സാങ്കേതിക വിദ്യാ പ്രത്യേക സാമ്പത്തിക മേഘലകള്‍ തുടങ്ങാന്‍ പദ്ധതിയിട്ടിട്ടുണ്ട്.

ബന്ധപ്പെട്ട വാര്‍ത്തകള്‍















Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+