ഷാരൂഖിനെതിരെ താക്കറെ
മുംബൈ: രാജ് താക്കറെയുടെ നവ നിര്‍മാണ്‍ സേനയ്‌ക്കു ശേഷം ശിവസേനയും ബോളിവുഡ് താരം ഷാരൂഖിനെതിരെ രംഗത്തെത്തി.
ഷാരൂഖിന്റെ ദില്ലി ബന്ധത്തെയാണ് ശിവസേന എതിര്‍ക്കുന്നത്. ദില്ലിവാല (ദില്ലി സ്വദേശി)യാണ് താനെന്ന് ഷാരൂഖ് ഇടയ്‌ക്കിടെ പറയുന്നതാണ് ശിവസേനയെ പ്രകോപിപ്പിച്ചിരിയ്‌ക്കുന്നത്.
ദില്ലി സ്വദേശിയാണെങ്കില്‍ ഷാരൂഖ് എന്തിനാണ് മഹാരാഷ്ട്രയില്‍ വന്നതെന്ന് ശിവസേന തലവന്‍ ബാല്‍ താക്കറെ പാര്‍ട്ടിയുടെ മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തിലൂടെ ചോദിയ്‌ക്കുന്നു.
മഹാരാഷ്ട്രയിലെത്തി എല്ലാ സൗഭാഗ്യങ്ങളും നേടിയതിന് ശേഷം താന്‍ ദില്ലി സ്വദേശിയാണെന്ന് പറയുന്നത് പ്രാദേശിക വാദമാണമെന്നും താക്കറെ സമര്‍ഥിയ്‌ക്കുന്നു.
മണ്ണിന്റെ മക്കള്‍ വാദം എല്ലാവര്‍ക്കും ഉള്ളതാണെന്നും ശിവസേന മാത്രം ഇക്കാര്യത്തില്‍ തെറ്റുകാരാവില്ലെന്നും താക്കറെ വ്യക്തമാക്കി.












Click it and Unblock the Notifications