Get Updates
Get notified of breaking news, exclusive insights, and must-see stories!

വയലിന്‍ വിദ്വാന്‍ കുന്നക്കുടി വൈദ്യനാഥന്‍ അന്തരിച്ചു

Kunnakkudi Vaidyanathanചെന്നൈ: പ്രശസ്‌ത വയലിന്‍ വിദ്വാന്‍ കുന്നക്കുടി വൈദ്യനാഥന്‍(73) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന്‌ പോരൂര്‍ ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളെജില്‍ തിങ്കളാഴ്‌ച രാത്രി പത്തുമണിയോടെയായിരുന്നു അന്ത്യം.

ഏതാനും ദിവസങ്ങളായി പോരൂര്‍ മെഡിക്കല്‍ കോളെജില്‍ ചികിത്സയില്‍ക്കഴിയുകായായിരുന്നു. ശവസംസ്‌കാരം ചൊവ്വാഴ്‌ച ചെന്നൈയില്‍ നടക്കും.

കര്‍ണാടക സംഗീതശാഖയില്‍ സ്വതസിദ്ധമായ പരീക്ഷണങ്ങള്‍കൊണ്ട്‌ ഒരു നാടിന്റെ പേര്‍ സംഗീത ചരിത്രത്തില്‍ എഴുതിച്ചേര്‍ത്ത പ്രതിഭാധനനായ കുന്നക്കുടി വൈദ്യനാഥനെ രാഷ്ട്രം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്‌.

1935ല്‍ രാമസ്വാമി ശാസ്‌ത്രിയുടെയും മീനാക്ഷിയുടെയും മകനായി തഞ്ചാവൂരിനടുത്ത് കുന്നക്കുടി ഗ്രാമത്തിലായിരുന്നു ജനനം. സംസ്‌കൃതത്തിലും കര്‍ണാടക സംഗീതത്തിലും ആഗാധ പാണ്ഡിത്യമുണ്ടായിരുന്ന അച്ഛനാണ്‌ വൈദ്യനാഥനെ സംഗീതത്തിന്റെ ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ചത്‌.

ചെറിയ പ്രായത്തില്‍ത്തന്നെ സംഗീതത്തില്‍ പ്രാവീണ്യം നേടിയ അദ്ദേഹത്തിന്‌ പന്ത്രണ്ടാം വയസ്സില്‍ അക്കാലത്തെ ഏറ്റവും പ്രഗല്‌ഭസംഗീതജ്ഞരായ അരിയക്കുടി, ശെമ്മാങ്കുടി, മഹാരാജപുരം എന്നിവര്‍ക്കൊപ്പം വേദിപങ്കിടാനുള്ള അവസരം ലഭിച്ചു. വയലിനിലെ വൈദഗ്‌ധ്യവും കൈവഴക്കവും അദ്ദേഹത്തെ കൂടുതല്‍ പ്രശസ്‌തനാക്കി.

എന്നെന്നും ഓര്‍മ്മയില്‍ നിറയുന്ന അവിസ്‌മരണീയ മുഹൂര്‍ത്തങ്ങളാണ്‌ വയലിന്‍കച്ചേരികളിലൂടെ അദ്ദേഹം ശ്രോതാക്കള്‍ക്ക്‌ സമ്മാനിച്ചത്‌. സംഗീത ചികിത്സയുടെ അത്ഭുതസിദ്ധികളിലും അദ്ദേഹത്തിന്‌ വലിയ വിശ്വാസമുണ്ടായിരുന്നു.

വയലിനില്‍ മാത്രമായി ശ്രദ്ധകേന്ദ്രീകരിക്കുന്നതിനായി വായ്‌പാട്ട്‌ കലാകാരന്മാരോടൊപ്പം വേദി പങ്കിടുന്നത്‌ 1976ല്‍ അദ്ദേഹം നിര്‍ത്തി. പിന്നീട്‌ അനേകം വേദികളില്‍ നടത്തിയ വയലിന്‍ പ്രകടനം വഴി ആസ്വാദഹൃദയങ്ങളില്‍ ചിരപ്രതിഷ്‌ഠ നേടി.

ആകാശവാണിയിലെ എ ഗ്രേഡ് ആര്‍ട്ടിസ്റ്റായിരുന്നു. ചെന്നൈ, മുംബൈ, കോഴിക്കോട്, കൊല്‍ക്കത്ത, ഡല്‍ഹി, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലെ ആകാശവാണി നിലയങ്ങളില്‍ പ്രവര്‍ത്തിച്ചു. തമിഴ്നാടിന്റെ സര്‍ക്കാരിന്റെ കലൈമാമണി പുരസ്കാരം ഉള്‍പ്പെടെ ഒട്ടേറെ അവാര്‍ഡുകള്‍ ലഭിച്ച അദ്ദേഹത്തെ അണ്ണാമലൈ യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. .ഇദ്ദേഹത്തിന് ഭാര്യയും രണ്ടു മക്കളുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+