Get Updates
Get notified of breaking news, exclusive insights, and must-see stories!

സിംഗൂര്‍ വ്യവസ്ഥകളില്‍ വ്യക്തതയാവശ്യപ്പെട്ട്‌ ടാറ്റ സര്‍ക്കാറിന്‌ കത്തുനല്‍കി

കൊല്‍ക്കത്ത: സിംഗൂര്‍ ഭൂമി പ്രശ്‌നത്തില്‍ ബംഗാള്‍ സര്‍ക്കാര്‍ ഗവര്‍ണറുടെ സാന്നിധ്യത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാവ്‌ മമത ബാനര്‍ജിയുമായുണ്ടാക്കിയ ഒത്തുതീര്‍പ്പ്‌ കരാറിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട്‌ ടാറ്റ മോട്ടോഴ്‌സ്‌ മുഖ്യമന്ത്രി ബുദ്ധദേവ്‌ ഭട്ടാചാര്യയ്‌ക്ക്‌ കത്ത്‌ നല്‍കി.

വിശദവിവരങ്ങള്‍ ലഭ്യമായതിന്‌ ശേഷം മാത്രമേ സിംഗൂരില്‍ ഏറ്റെടുത്ത സ്ഥലത്ത്‌ നാനോ കാര്‍ ഫാക്ടറി പണി പുനരാരംഭിക്കുന്നതിനെക്കുറിച്ച്‌ തീരുമാനമെടുക്കുകയുള്ളുവെന്ന്‌ കമ്പനി കത്തില്‍ വ്യക്തമാക്കി.

അതേ സമയം ടാറ്റ കാര്‍ പദ്ധതിയ്‌ക്ക്‌ ഒരു മാറ്റവും ഇല്ലെന്നും അതു സിംഗൂരില്‍ നിന്നു മാറ്റില്ലെന്നും ബംഗാള്‍ വ്യവസായ മന്ത്രി നിരുപം സെന്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു.

നാനോ കാര്‍ നിര്‍മ്മാണത്തിനായി ടാറ്റയ്‌ക്ക്‌ നല്‍കിയ ഭൂമി കര്‍ഷകര്‍ക്ക്‌ തിരികെ നല്‍കില്ലെന്ന്‌ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ്‌ ഭട്ടചാര്യ അറിയിച്ചു. 300 ഏക്കര്‍ കര്‍ഷകര്‍ക്ക്‌ വിട്ടുകൊടുക്കുമെന്നുള്ള മമതാ ബാനര്‍ജിയുടെ പ്രസ്‌താവന വസ്‌തുതയ്‌ക്കു നിരക്കുന്നതല്ലെന്നും പദ്ധതി മുടങ്ങാതെ മുന്നോട്ട്‌ പോകുമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാറിന്റെ ഈ നിലപാട്‌ വീണ്ടും സമരം ശക്തമാക്കിയേയ്‌ക്കും. കര്‍ഷകരെ പുനരധിവസിപ്പിക്കാന്‍ പദ്ധതിപ്രദേശത്ത്‌ തന്നെ പരമാവധി സ്ഥലം കണ്ടെത്തുമെന്നും ബാക്കി സ്ഥലം പുറമേ കണ്ടെത്തുമെന്നുമാണ്‌ ചര്‍ച്ചയ്‌ക്കുശേഷം ഗവര്‍ണര്‍ ഗോപാല്‍കൃഷ്‌ണ ഗാന്ധി ഞായറാഴ്‌ച രാത്രി അറിയിച്ചിരുന്നത്‌.

എന്നാല്‍ സമരം സസ്‌പെന്റ്‌ ചെയ്‌തിട്ടേയുള്ളുവെന്നും ഒത്തുതീര്‍പ്പു വ്യവസ്ഥ പാലിച്ചില്ലെങ്കില്‍ സമരം പുരനാരംഭിക്കുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാവ്‌ മമത ബാനര്‍ജി തിങ്കളാഴ്‌ച വ്യക്തമാക്കി.

ഏറ്റെടുത്ത ഭൂമിയുടെ ഒരു ഭാഗം വിട്ടുകൊടുത്താല്‍പോലും പദ്ധതി അപ്രായോഗികമാണെന്നാണ്‌ ടാറ്റയുടെ നിലപാട്‌. നേരത്തേ 40 ഏക്കര്‍ വിട്ടുകൊടുത്തിരുന്നു. ഒത്തുതീര്‍പ്പിന്റെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ പരസ്യപ്പെടുത്തണമെന്ന്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ ചേംബേഴ്‌സ്‌ ഓഫ്‌ കോമേഴ്‌സ്‌ ആന്റ്‌ ഇന്‍ഡസ്‌ട്രി ആവശ്യപ്പെട്ടിട്ടുണ്ട്‌.

തൃണമൂല്‍ കോണ്‍ഗ്രസുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പ്‌ വ്യവസ്ഥകളില്‍ വ്യക്തതയില്ലെന്നും ഫാക്ടറി മാറ്റുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും ടാറ്റ മോട്ടോഴ്‌സ്‌ വ്യക്തമാക്കിയ സാഹചര്യത്തില്‍ സിംഗൂര്‍ പ്രശ്‌നം വീണ്ടും കീറാമുട്ടിയായി തുടരുകയാണ്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍














Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+