അഭയ കേസ്: തെളിവെടുപ്പ് ആറുമാസത്തേയ്‌ക്ക് നീട്ടിവച്ചു
തിരുവനന്തപുരം: സിസ്റ്റര്‍ അഭയയുടെ ആന്തരീകാവയവങ്ങളുടെ രാസപരിശോധനാ റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയെന്ന കേസിന്റെ തെളിവെടുപ്പ് കോടതി ആറുമാസത്തേയ്‌ക്ക് നീട്ടിവച്ചു.
തിരുവന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് പി മുരളീധരനാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഹൈക്കോടതിയുടെ ഇടപെടലിനെത്തുടര്‍ന്ന് കേസിലെ വാദിയായ ജോമോന്‍ പുത്തന്‍പുരയ്‌ക്കലിന് കോടതിയില്‍ ഹാജരാകാന്‍ നിരോധനമുള്ള സാഹചര്യത്തിലാണ് ഈ നടപടി.
ഇനി 2009 മാര്‍ച്ച് എട്ടിനാണ് അടുത്ത വിചാരണ നടക്കുക. വാദിയായ ജോമോന്‍ ഹാജരല്ലാത്തിനാല്‍ കേസ് പിന്‍വലിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നവെങ്കിലും കോടതി അവരുടെ അപേക്ഷ നിരസിക്കുകയായിരുന്നു.
ഹര്‍ജിക്കാരനായ ജോമോന്‍ പുത്തന്‍പുരയ്‌ക്കല്‍ കേസുമായി ബന്ധപ്പെട്ട് ഒരു കോടതിയിലും ഹാജരാകരുതെന്ന് ഹൈക്കോടതി ഈയിടെ നിര്‍ദ്ദേശിച്ചിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications