നടിയുടെയും കുടുംബത്തിന്റെയും ആത്മഹത്യയ്‌ക്ക് പിന്നില്‍ കടബാധ്യത
മൈസൂര്‍: സീരിയല്‍-സിനിമാ താരം നയന ഉള്‍പ്പെടെ കുടുംബത്തിലെ അഞ്ചുപേര്‍ മൈസൂരില്‍ ജീവനൊടുക്കിയത് കടബാധ്യതമൂലമാണെന്ന് നിഗമനം.
നയനയ്‌ക്കൊപ്പം മരിച്ച സഹോദരന്‍ ബിനുവും സഹോദരീഭര്‍ത്താവും ചേര്‍ന്ന് തിരുവനന്തപുരത്ത് സ്‌പോര്‍ട്‌സ് സാമഗ്രികള്‍ വില്‍ക്കുന്ന കട തുടങ്ങിയിരുന്നു. ഇതിനായി നയന ഒരു നടിയില്‍ നിന്നും ഏഴുലക്ഷം രൂപ കടംവാങ്ങിയിരുന്നുവത്രേ. ഇതുതിരിച്ചുകൊടുക്കാന്‍ കഴിയാത്തതുകൊണ്ടാണ് കുടുംബം ആത്മഹത്യയെന്ന മാര്‍ഗ്ഗം സ്വീകരിച്ചതെന്നാണ് സൂചന.
കടബാധ്യതതന്നെയായിരിക്കും മരണകാരണമെന്ന് നയനയുടെ അച്ഛന്‍ ബാലകൃഷ്‌ണപ്പണിക്കരുടെ സഹോദരിമാരും പൊലീസിനോട് സൂചിപ്പിച്ചിട്ടുണ്ട്. നയന, പിതാവ് ബാലകൃഷ്‌ണപ്പണിക്കര്‍, അമ്മ രത്‌നമ്മ, സഹോദരി ഇന്ദു, സഹോദരന്‍ ബിനു എന്നിവരാണ് മൈസൂരിലെ ലോഡ്‌ജില്‍ വിഷം കഴിച്ചു മരിച്ചത്.
ഇന്ദുവിന്റെ മകള്‍ അനുപമയും നയനയുടെ മകള്‍ അഖിലയും ആശുപത്രിയില്‍ സുഖം പ്രാപിച്ച് വരുകയാണ്. ഗള്‍ഫില്‍ ജോലിചെയ്യുകയായിരുന്ന ബിനു നാട്ടില്‍പോകാതെ നേരിട്ട് മൈസൂരില്‍ എത്തുകയായിരുന്നുവത്രേ. അഞ്ചുപേരുടെയും മൃതദേഹങ്ങള്‍ മൈസൂരില്‍ത്തന്നെ സംസ്‌കരിച്ചു. പൊലീസിന്റെ ആവശ്യപ്രകാരം മൃതദേഹം ദഹിപ്പിക്കാതെ അടക്കം ചെയ്യുകയായിരുന്നു.
ബാലകൃഷ്‌ണപ്പണിക്കരും കുടുംബവും 20വര്‍ഷം മുന്‍പ് മണ്ണഞ്ചേരിയില്‍ നിന്നും ആലപ്പുഴ പഴവീട്ടിലേയ്‌ക്ക് താമസം മാറ്റിയിരുന്നു. നയന സീരിയല്‍ രംഗത്തെത്തിയതോടെ ഈ വീട് വിറ്റ് തിരുവനന്തപുരത്തേയ്‌ക്ക് പോയി. പഴവീട്ടിലെ വീടിന് സമീപം ഒരു ചിത്രത്തിന്റെ ഷൂട്ടിംങ് കണ്ടപ്പോഴാണത്രേ നയനയുടെ അമ്മയ്‌ക്ക് മകളെ സിനിമാ നടിയാക്കണമെന്ന് ആഗ്രഹം തോന്നിയത്.
ഒരു നൃത്തട്രൂപ്പിലെ കലാകാരിയായിരുന്ന നയനയ്‌ക്ക് ചില ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ലഭിച്ചു. ഒപ്പം സീരിയലുകളിലും അഭിനയിച്ചു. എന്നാല്‍ നയനയ്‌ക്ക് അഭിനയരംഗത്ത് താന്‍ ഉദ്ദേശിച്ച വിധത്തില്‍ ഉയരാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെ അവര്‍ സ്വന്തമായി ഒരു സീരിയല്‍ നിര്‍മ്മിച്ചെങ്കിലും പൂര്‍ത്തിയാക്കാനുമായില്ല. എല്ലാ തിരിച്ചടികളും കുടുംബത്തെ ദാരുണ അന്ത്യത്തിലെത്തിക്കുകയായിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications