മുഖ്യമന്ത്രിയ്‌ക്ക് 100 രൂപ അയച്ച് പ്രതിഷേധം
ആലപ്പുഴ: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉത്സവബത്തയായി വര്‍ധിപ്പിച്ച് നല്‍കിയ 100 രൂപ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് തിരിച്ചയച്ചുകൊണ്ട് എന്‍ജിഒ സംഘ് സംസ്ഥാന സെക്രട്ടറി വി രാജേന്ദ്രന്‍ പ്രതിഷേധം പ്രകടിപ്പിച്ചു.
ഓണക്കാലത്ത് ഒരു മാസത്തെ ശംബളം ബോണസ്സായി നല്‍കണമെന്ന് വി.എസ് പ്രതിപക്ഷനേതാവായിരുന്ന കാലത്ത് ആവശ്യപ്പെട്ടത് ഓര്‍മ്മിപ്പിച്ചുകൊണ്ട് 100 രൂപയുടെ ഡിഡിയ്‌ക്കൊപ്പം രാജേന്ദ്രന്‍ കത്തും അയച്ചിട്ടുണ്ട്.
ആയിരം രൂപയായിരുന്നു സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസിന് പകരം ഉത്സവബത്തയായി നല്‍കിയത്. വിലക്കയറ്റം ഉണ്ടായിട്ടും 100രൂപ മാത്രം വര്‍ധിപ്പിച്ച് ഇപ്പോള്‍ 1100 രൂപയാണ് കിട്ടുന്നത്. ഇത് ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ തികയില്ലെന്ന് രാജേന്ദ്രന്‍ തന്റെ കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.












Click it and Unblock the Notifications