Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും പവര്‍കട്ടിന്‌ ശുപാര്‍ശ

One hour load shedding recommended during day time തിരുവനന്തപുരം: സംസ്ഥാനത്ത് പകല്‍ സമയത്ത്‌ ഒരു മണിക്കൂര്‍ ലോഡ്‌ ഷെഡിങ്‌ ഏര്‍പ്പെടുത്താന്‍ വൈദ്യുതി ബോര്‍ഡ്‌ റെഗുലേറ്ററി കമ്മീഷന്‌ ശുപാര്‍ശ നല്‌കി.

എല്ലാ ഉപഭോക്താക്കള്‍ക്കും 25 ശതമാനം പവര്‍കട്ട്‌ ഏര്‍പ്പെടുത്താനും വൈദ്യുത ബോര്‍ഡ്‌ ശുപാര്‍ശ ചെയ്തിട്ടുണ്ട്‌. ജലസംഭരണികളിലെ ജലനിരപ്പ്‌ കുറവായതിനാല്‍ കൂടിയ വിലയ്‌ക്ക്‌ വൈദ്യുതി വാങ്ങേണ്ടി വരും. ശരാശരി യൂണിറ്റിന്‌ പത്ത്‌ രൂപയ്‌ക്ക്‌ താപവൈദ്യുതി വാങ്ങേണ്ടി വരുമെന്നാണ്‌ കരുതുന്നത്‌.

ഇത്‌ മൂലമുണ്ടാകുന്ന നഷ്ടം നികത്താനുള്ള നിരക്ക്‌ വര്‍ദ്ധനയാണ്‌ കെഎസ്‌ഇബി ആവശ്യപ്പെട്ടിരിയ്‌ക്കുന്നത്‌. നിരക്ക്‌ ഉയര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ ഉപഭോഗം കുറയ്‌ക്കാന്‍ കാര്യമായ നടപടികള്‍ കൈക്കൊള്ളണം.

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക്‌ നിരക്ക്‌ വര്‍ദ്ധന ഉണ്ടാകില്ലെന്നാണ്‌ പറഞ്ഞിരുന്നതെങ്കിലും സ്ഥിതിഗതികള്‍ മോശമായ സാഹചര്യത്തില്‍ വന്‍ തോതിലുള്ള വര്‍ദ്ധനയാണ്‌ കെഎസ്‌ഇബി ഇപ്പോള്‍ ആവശ്യപ്പെട്ടിരിയ്ക്കുന്നത്‌.

കെഎസ്‌ഇബിയുടെ ആവശ്യം ചര്‍ച്ച ചെയ്യാന്‍ സെപ്‌റ്റംബര്‍ 29ന്‌ റഗുലേറ്ററി കമ്മീഷന്‍ പബ്ലിക്‌ ഹിയറിങ്‌ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+