ടോട്ടല്‍ ഫോര്‍ യു: നടിയെ ചോദ്യം ചെയ്‌തേക്കും
തിരുവനന്തപുരം: കോടികളുടെ തട്ടിപ്പ് നടത്തിയ ടോട്ടല്‍ ഫോര്‍ യു കേസുമായി ബന്ധപ്പെട്ട് ചലച്ചിത്ര താരങ്ങളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ തയ്യാറെടുക്കുന്നു.
ശബരിനാഥ് നിര്‍മിച്ച ആല്‍ബത്തില്‍ അഭിനയിച്ച നടിയെ ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് തീരുമാനിച്ചിരിയ്‌ക്കുന്നത്. ടോട്ടല്‍ ഫോര്‍ യുവിന്റെ നിക്ഷേപ സംഗമത്തില്‍ പങ്കെടുത്തവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്‌തത് ഈ നടിയായിരുന്നു.
ചടങ്ങില്‍ പങ്കെടുത്തതിന് പ്രതിഫലമായി പത്ത് ലക്ഷം രൂപയുടെ ആഭരണങ്ങള്‍ താരത്തിന് നല്‌കിയതായും ശബരിനാഥ് മൊഴി നല്‌കിയിട്ടുണ്ട്.
ഇത് കൂടാതെ ചലച്ചിത്ര മേഖലയിലുള്ള ഒട്ടേറെ പേരുമായി ശബരിയ്‌ക്ക് ബന്ധമുള്ളതായി അന്വേഷണ സംഘത്തിന് സൂചനകള്‍ ലഭിച്ചിട്ടുണ്ട്.
പുറത്തിറങ്ങാനിരിയ്‌ക്കുന്ന ഒരു സൂപ്പര്‍ താര ചിത്രത്തിന്റെ ബിനാമിയായി പ്രവര്‍ത്തിച്ചത് ഇയാളാണെന്നും അഭ്യൂഹങ്ങളുണ്ട്.
ഭൂമി വാങ്ങാന്‍ അഡ്വാന്‍സ് നല്‌കിയവരുടെ കൂട്ടത്തില്‍ സിനിമ, സീരിയല്‍ രംഗത്തുള്ള ഒട്ടേറെ പേര്‍ക്ക് പണം നല്‌കിയതായും ശബരീനാഥ് സമ്മതിച്ചു. ഏഴു കോടിയോളം രൂപ ഇതിനായി നല്‌കിയിട്ടുണ്ടെന്നാണ് വെളിപ്പെടുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരെയും പോലീസ് ചോദ്യം ചെയ്‌തേക്കും.
ഇതിനിടെ ശബരിനാഥിന്റെ ഉടമസ്ഥതയിലൂള്ള ഒരു ഇന്നോവ കാര്‍ കൊല്ലത്തു നിന്നും കണ്ടെടുത്തു. ടോട്ടല്‍ ഫോര്‍ യുവില്‍ കോടികള്‍ നിക്ഷേപിച്ച ഡോക്ടര്‍ രമണിയുടെ വീട്ടില്‍ നിന്നാണ് കാര്‍ കണ്ടെടുത്തത്. ഇതോടെ ശബരിയുടെ പേരിലുള്ള 16 ഓളം കാറുകള്‍ പോലീസ് കസ്‌റ്റഡിയിലായിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()












Click it and Unblock the Notifications