മാര്‍പാപ്പയ്‌ക്ക് മഡോണയുടെ ഗാന സമര്‍പ്പണം
ബാസല്‍ (സ്വിറ്റ്‌സര്‍ലന്റ്): റോമില്‍ നടന്ന സംഗീത മേളയ്‌ക്കിടെ പോപ് ഗായിക മഡോണ 'ലൈക് എ വെര്‍ജിന്‍' എന്ന പഴയ ഹിറ്റ് ഗാനം മാര്‍പാപ്പയ്‌ക്ക് സമര്‍പ്പിച്ചു.
കത്തോലിക്കാ സഭയെ പ്രകോപിപ്പിയ്‌ക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് മഡോണ ഈ ഗാന സമര്‍പ്പണം നടത്തിയെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ മാസം അമ്പത് പിറന്നാളാഘോഷിച്ച മഡോണ സ്‌റ്റിക്കി ആന്‍ഡ് സ്വീറ്റ് എന്ന് പേരിട്ട സംഗീത പര്യടനത്തിന്റെ ഭാഗമായാണ് റോമിലെത്തിയത്.
അറുപതിനായിരത്തോളം ആരാധകര്‍ തടിച്ചു കൂടിയ സംഗീത മേളയ്‌ക്കിടെ തീര്‍ത്തും അപ്രതീക്ഷിതമായാണ് മഡോണ തന്റെ പഴയ ഹിറ്റ് ഗാനം മാര്‍പാപ്പയ്‌ക്ക് സമര്‍പ്പിയ്‌ക്കുന്നതായി പ്രഖ്യാപിച്ചത്.
ഇതാദ്യമായല്ല മഡോണ വത്തിക്കാനെ പ്രകോപിപ്പിയ്‌ക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് റോമില്‍ നടന്ന മറ്റൊരു സംഗീത വിരുന്നിനിടെ യേശുവിന്റെ ക്രൂശിത മരണത്തിനോട് സാമ്യം തോന്നിയ്‌ക്കുന്ന രംഗം മഡോണ സ്‌റ്റേജില്‍ അവതരിപ്പിച്ചിരുന്നു.
1989ല്‍ പുറത്തിറങ്ങിയ മഡോണയുടെ ലൈക്ക് എ പ്രെയര്‍ എന്ന പോപ് ആല്‍ബത്തില്‍ യേശുവിന്റെ രൂപവും കത്തുന്ന കുരിശും ചിത്രീകരിച്ചത് വന്‍ വിവാദമായിരുന്നു. ഏറ്റവും പൈശാചികമായ പ്രകടനമെന്നായിരുന്നു വത്തിക്കാന്‍ അന്ന് പോപ് ആല്‍ബത്തെ വിമര്‍ശിച്ചത്.


Click it and Unblock the Notifications