ബംഗാളില് നിന്ന് പിന്മാറില്ല: മിത്തല്
ദില്ലി: സിംഗൂര്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാളിലെ തങ്ങളുടെ സംരംഭങ്ങളില്‍ നിന്ന് പിന്‍മാറില്ലെന്ന് പ്രമുഖ വ്യവസായി ലക്ഷ്‌മി മിത്തല്‍ വ്യക്തമാക്കി.
സിംഗൂര്‍ സംഭവം തികച്ചും ഒറ്റപ്പെട്ട സംഭവം മാത്രമാണ്. ബംഗാളിലെ തങ്ങളുടെ വ്യവസായ താത്‌പര്യങ്ങളില്‍ നിന്നും പിന്നോട്ട് പോകേണ്ട സാഹചര്യമൊന്നും അത് സൃഷ്ടിച്ചിട്ടില്ല.
സര്‍ക്കാരിന്റെ അനുമതി ലഭിയ്‌ക്കുന്ന മുറയ്‌ക്ക് തങ്ങള്‍ പദ്ധതികളുമായി മുന്നോട്ടു പോകുമെന്നും മിത്തല്‍ വ്യക്തമാക്കി.
ഇതോടെ സിംഗൂര്‍ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വ്യവസായ ഗ്രൂപ്പുകള്‍ ബംഗാള്‍ ഉപേക്ഷിയ്‌ക്കുന്നുവെന്ന വാര്‍ത്തകള്‍ക്ക് ഒരു പരിധി വരെ തടയിടാന്‍ കഴിഞ്ഞ ആശ്വാസത്തിലാണ് സംസ്ഥാന സര്‍ക്കാര്‍.
രാജ്യത്തെ പ്രമുഖ ഐടി സ്ഥാപനങ്ങളായ ഇന്‍ഫോസിസ്, വിപ്രോ തുടങ്ങിയ സ്ഥാപനങ്ങള്‍ തങ്ങളുടെ ബംഗാളിലെ നിക്ഷേപങ്ങളെക്കുറിച്ച് പുനരാലോചിയ്‌ക്കുമെന്ന് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()












Click it and Unblock the Notifications