കണികാ പരീക്ഷണത്തെ പേടിച്ച് ആത്മഹത്യ
ഇന്‍ഡോര്‍: പ്രപഞ്ച രഹസ്യങ്ങള്‍ തേടി ജനീവയില്‍ ആരംഭിച്ച കണിക പരീക്ഷണം ലോകാവസാനത്തിന് കാരണമാകുമെന്ന ഭീതിയില്‍ മദ്ധ്യപ്രദേശില്‍ 16കാരി ആത്മഹത്യ ചെയ്‌തു.
രാജ്‌ഗഡ് ജില്ലയിലെ സരംഗ്‌പൂര്‍ സ്വദേശിയായ ഛായ എന്ന പെണ്‍കുട്ടിയാണ് ആത്മഹത്യ ചെയ്‌തത്. ജനീവയില്‍ ബുധനാഴ്‌ച ആരംഭിച്ച കണികാപരീക്ഷണത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ടിവിയിലും പത്രങ്ങളിലും തുടരെത്തുടരെ പ്രത്യക്ഷപ്പെട്ടതാണ് പെണ്‍കുട്ടിയെ ഭീതിയിലാഴ്‌ത്തിയത്.
പരീക്ഷണം ചിലപ്പോള്‍ ലോകാവസാനത്തിന് കാരണമാകുമെന്ന് ചില ശാസ്‌ത്രജ്ഞര്‍ പറഞ്ഞതായി വാര്‍ത്തകളില്‍ ഉണ്ടായിരുന്നു. മകള്‍ കഴിഞ്ഞ രണ്ടു ദിവസമായി ഇതെല്ലാം സസൂക്ഷ്‌മം ശ്രദ്ധിച്ചിരുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞു.
കീടനാശിനി കഴിച്ച ഛായയെ ഇന്‍ഡോറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെവെച്ച് മരിയ്‌ക്കുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പരീക്ഷണം ലോകാവസാനത്തിന് കാരണമാകുമെന്ന റിപ്പോര്‍ട്ടുകള്‍ കണികാപരീക്ഷണത്തിന് പിന്നലുള്ള ഗവേഷകര്‍ തള്ളിക്കളഞ്ഞിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications