ആണവക്കരാര്‍ സെപ്‌റ്റംബറില്‍ തന്നെ യാഥാര്‍ഥ്യമായേക്കും
ദില്ലി: ഇന്ത്യ-അമേരിക്ക ആണവക്കരാര്‍ സെപ്‌റ്റംബര്‍ മാസത്തില്‍ തന്നെ യാഥാര്‍ഥ്യമായേക്കും. യുഎസ് കോണ്‍ഗ്രസിന്റെ നടപ്പു സമ്മേളനത്തില്‍ തന്നെ കരാര്‍ പാസക്കിയെടുക്കാനുള്ള നടപടികള്‍ക്ക് അമേരിക്കന്‍ ഭരണകൂടം വേഗത കൂട്ടിയിട്ടുണ്ട്.
ആണവക്കരാര്‍ യാഥാര്‍ഥ്യമാകുന്നതിനുള്ള അവസാനത്തെ കടമ്പയാണ് യുഎസ് കോണ്‍ഗ്രസിന്റെ അനുമതി. കരാര്‍ കോണ്‍ഗ്രസിന്റെ അനുമതിയ്‌ക്കായി അടുത്തു തന്നെ സമര്‍പ്പിയ്‌ക്കുമെന്ന് അമേരിക്കയുടെ വിദേശകാര്യ വക്താവ് സീന്‍ മക്കോര്‍മക്ക് വാഷിംങ്‌ടണില്‍ പറഞ്ഞു.
ഇന്ത്യയിലെ യുഎസ് സ്ഥാനപതി മുല്‍ഫോര്‍ഡും കരാര്‍ അടുത്തു തന്നെ നടപ്പാകുമെന്ന് സൂചനകള്‍ നല്‌കി. യുഎസ് കോണ്‍ഗ്രസിന്റെ നടപ്പു സമ്മേളനത്തില്‍ തന്നെ കരാറിന് അംഗീകാരം ലഭിച്ചാല്‍ സെപ്‌റ്റംബര്‍ അവസാനത്തോടെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നടത്തുന്ന യുഎസ് സന്ദര്‍ശനവേളയില്‍ ആണവക്കരാര്‍ ഒപ്പുവെയ്‌ക്കുമെന്നാണ് കരുതപ്പെടുന്നത്.
യുഎസ് കോണ്‍ഗ്രസിലെ ഭരണ പ്രതിപക്ഷ കക്ഷികള്‍ കരാറിനെ ഒരു പോലെ പിന്തുണയ്‌ക്കുന്നതിനാല്‍ അംഗീകാരം ലഭിയ്‌ക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ടാവില്ലെന്ന് മുല്‍ഫോര്‍ഡ് പറഞ്ഞു.
അതിനിടെ പാകിസ്‌താനുമായി ആണവക്കരാര്‍ ഉണ്ടാക്കാനുള്ള സാധ്യത അമേരിക്ക വീണ്ടും തള്ളി. മുല്‍ഫോര്‍ഡ് തന്നെയാണ് ദില്ലിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഈയൊരു സാധ്യത തള്ളിക്കളഞ്ഞത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications