Get Updates
Get notified of breaking news, exclusive insights, and must-see stories!

നാനോ ഫാക്ടറി നിര്മാണം പുനരാരംഭിയ്ക്കണം: ബംഗാള്

കൊല്‍ക്കത്ത: സിംഗൂരില്‍ നാനോ ഫാക്ടറിയ്‌ക്കും അനുബന്ധ വ്യവസായ ശാലകള്‍ക്കും അനുവദിച്ച ഭൂമി തിരിച്ചെടുക്കില്ലെന്ന ഉറപ്പു നല്‌കിയ ബംഗാള്‍ സര്‍ക്കാര്‍ ടാറ്റ ഉടന്‍ തന്നെ നാനോ ഫാക്ടറിയിലെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ടു.

ലോകത്തിലെ തന്നെ ഏറ്റവും വില കുറഞ്ഞ കാറായ നാനോ സിംഗൂരിലെ ഫാക്ടറിയില്‍ നിന്ന്‌ പുറത്തിറക്കണമെന്നാണ്‌ സര്‍ക്കാരിന്റെ ആഗ്രഹമെന്ന്‌ ഒരു ചാനലിന്‌ നല്‌കിയ അഭിമുഖത്തില്‍ ബംഗാള്‍ വ്യവസായ മന്ത്രി നിരുപം സെന്‍ പറഞ്ഞു.

പദ്ധതി പ്രദേശത്തു നിന്ന്‌ ഭൂമി തിരിച്ചെടുക്കില്ലെന്ന കാര്യം ടാറ്റയെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഉത്തര്‍ഖണ്ഡിലെ പന്ത്‌നഗറില്‍ നിന്ന്‌ നാനോ നിരത്തിലെത്തുന്നത്‌ സിംഗൂരിനും ബംഗാളിനും കനത്ത തിരിച്ചടിയാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തൃണമൂല്‍ കോണ്‍ഗ്രസുമായി നടത്തിയ ചര്‍ച്ചയില്‍ പദ്ധതി പ്രദേശത്തു നിന്നു തന്നെ കര്‍ഷകര്‍ക്ക്‌ ഭൂമി തിരിച്ചു കൊടുക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ലെന്നും സെന്‍ വെളിപ്പെടുത്തി.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+