പാര്‍ട്ടിയെ വെല്ലുവിളിക്കാന്‍ ആരെയും അനുവദിക്കില്ല: പിണറായി
കോഴിക്കോട്: പാര്ട്ടിയെ വെല്ലുവിളിക്കാന് ആരെയും അനുവദിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. പാര്ട്ടിയില് നേരത്തേ ചില പ്രശ്നങ്ങളുണ്ടായിരുന്നുവെങ്കിലും ഇപ്പോള് നല്ല ഐക്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
അജ്ഞാതര് തീവച്ച ഒഞ്ചിയം ഏരിയ കമ്മിറ്റി ഓഫീസ് സന്ദര്ശിച്ച ശേഷം സംസാരിക്കുകയായിരുന്നു പിണറായി. പാര്ട്ടിയില് നിന്നും തെറ്റിപ്പിരിഞ്ഞവര് അവരുടെ കാര്യം നോക്കിയാല് മതി. വിമതരുമായി ഒത്തുതീര്പ്പിനില്ല. ഒഞ്ചിയത്ത് മാര്ക്സിസ്റ്റ് പാര്ട്ടി എന്ന നിലയില് പ്രവര്ത്തിക്കുന്നവര് കുലം കുത്തികളാണ്.
ഏറാമല പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനം ജനതാദളിന് കൈമാറിയത് നേരത്തേ ഉണ്ടാക്കിയ കരാര് അനുസരിച്ചാണ്. എല്ലാ കാലത്തും വാക്കിന് വിലകല്പ്പിക്കുന്ന പാര്ട്ടിയാണ് സിപിഎം- അദ്ദേഹം പറഞ്ഞു.
ഇതേസമയം ജില്ലയിലെ ഏറാമല, ഒഞ്ചിയം എന്നിവിടങ്ങളില് സിപിഎമ്മിന് ബദലായി രൂപീകരിച്ച മാര്ക്സിസ്റ്റ് പാര്ട്ടി അഴിയൂര്, ചോറോട് ലോക്കല് കമ്മിറ്റികള് രൂപീകരിക്കാനുള്ള നീക്കവുമായി മുന്നോട്ട് പോവുകയാണ്. ഏറാമലയില് പാര്ട്ടി താല്ക്കാലിക ഓഫീസ് തുറന്നിട്ടുണ്ട്.
ഒഞ്ചിയത്ത് പാര്ട്ടിയുടെ ഏരിയാ കമ്മിറ്റി ഓഫീസ് തുറക്കുന്നതിനുള്ള ആലോചനയാണ് നടക്കുന്നത്. തങ്ങള്ക്ക് വ്യാപകമായ ജനപിന്തുണ ഉണ്ടെന്നാണ് മാര്ക്സിസ്റ്റ് പാര്ട്ടി പ്രവര്ത്തകര് അവകാശപ്പെടുന്നത്. ഡിവൈഎസ്ഐ(റവല്യൂഷണറി) എന്ന പേരില് യുവജനസംഘടനയും വിമതര് തുടങ്ങിയിട്ടുണ്ട്. ഇതിനിടെ പുതിയ പാര്ട്ടിയെ പൂര്ണ്ണമായും പിഴുതെറിയാനായി സിപിഎമ്മും ശ്രമങ്ങള് തുടങ്ങിയിട്ടുണ്ട്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications