നടി റോമയ്‌ക്ക്‌ ശബരീനാഥുമായി ബന്ധമുണ്ടെന്ന്‌ സൂചന
തിരുവനന്തപുരം: കോടികളുടെ സാമ്പത്തികക്രമേക്കേടിന്റെ പേരില് പിടിയിലായ കുട്ടിക്കുബേരന് ശബരിനാഥുമായി യുവനടി റോമയ്ക്ക് ബന്ധമുണ്ടെന്ന് റിപ്പോര്ട്ട്.
കേസന്വേഷണം നടത്തുന്ന സംഘം ശബരിയുമായി റോമയ്ക്കുള്ള ബന്ധത്തെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ടത്രേ. ആഡംബര ഹോട്ടലില് നിക്ഷേപകര്ക്കായി നടത്തിയ സമ്മാനപദ്ധതിയില് പങ്കെടുത്ത റോമ, വിജയികള്ക്ക് സമ്മാനം വിതരണം ചെയ്യുകയും ചെയ്തിരുന്നുവത്രേ.
പരിപാടിയില് പങ്കെടുക്കുന്നതിനായി റോമയ്ക്ക് പത്തുലക്ഷം രൂപയുടെ വജ്രം പതിച്ച സ്വര്ണാഭരണമാണ് സമ്മാനിച്ചതെന്ന് ചോദ്യംചെയ്യലിനിടെ ശബരിനാഥ് ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.
ശബരിനാഥ് അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില് കൊച്ചിയില് പരസ്യ ചിത്രീകരണത്തിനായി റോമ എത്തിയിരുന്നുവെന്നും റിപ്പോര്ട്ടുകളുണ്ട്. എന്നാല് ഇക്കാര്യത്തില് വ്യക്തതയില്ല.
ശബരിനാഥ് നിര്മ്മിച്ച ആല്ബത്തിലും റോമ അഭിനയിച്ചിട്ടുണ്ടത്രേ. സിനിമാരംഗത്തെ ഉന്നതരുമായി ശബരിയ്ക്കുള്ള ബന്ധത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥര് റോമയെയും കാണുമെന്നാണ് സൂചന.
ബന്ധപ്പെട്ട വാര്ത്തകള്
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications