തന്ത്രി കേസ്: പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു
കൊച്ചി: കോളിളക്കം സൃഷ്ടിച്ച തന്ത്രികേസില്‍ ശോഭാ ജോണ്‍ ഉള്‍പ്പെടെ 11 പ്രതികള്‍ക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കവര്‍ച്ച ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് കുറ്റപത്രത്തിലുള്ളത്.
ശബരിമല തന്ത്രിയായിരുന്ന കണ്‌ഠരര് മോഹനരെ എറണാകുളം വളഞ്ഞമ്പലത്തുള്ള ലിങ്ക് ലക്ഷ്‌മണ്‍ അപ്പാര്‍ട്‌മെന്റില്‍ ശാന്തയെന്ന സ്‌ത്രീയോടൊപ്പം നഗ്നനാക്കി നിര്‍ത്തി ഫോട്ടോയെടുക്കുകയും കത്തിയും കളിത്തോക്കും കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്‌തുവെന്നതാണ് കേസ്.
ഇരുപത്തിയേഴര പവന്‍ സ്വര്‍ണാഭരങ്ങളും മൊബൈല്‍ ഫോണും 20,000 രൂപയും കവര്‍ച്ച ചെയ്യുകയും നഗ്നചിത്രം പരസ്യപ്പെടുത്താതിരിക്കാന്‍ 30 ലക്ഷം രൂപ ആവശ്യപ്പെടുയും ചെയ്‌തതായും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എറണാകുളം സെന്‍ട്രല്‍ പൊലീസ് സിഐജി വേണുവാണ് അന്വേഷണം നടത്തി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് ശരത് ചന്ദ്രന്‍ മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചത്.
ശോഭ ജോണ്‍(36) ബിനില്‍കുമാര്‍(32), അനില്‍കുമാര്‍(36), ബച്ചു റഹ്മാന്‍(40) എന്നിവര്‍ ഉള്‍പ്പെടെ കേസില്‍ 11 പ്രതികളുണ്ട്. ശോഭാ ജോണിന്റെ ഫ്‌ളാറ്റില്‍ ശാന്ത എന്ന സ്‌ത്രീയെ ഏര്‍പ്പാടാക്കിയ ജോലിക്കാരനെ കൂട്ടിക്കൊണ്ട് പോകാന്‍ വരുമെന്ന് ശോഭാ ജോണ്‍ അറിയിക്കുകയും തുടര്‍ന്ന് ശോഭ തന്ത്രിയുടെ ആഭരണങ്ങളും പണവും തട്ടിയെടുക്കുന്നതിന് അനില്‍, ബിനില്‍, ബച്ചു റഹ്മാന്‍ എന്നിവരെ നിയോഗിക്കുകയും ചെയ്‌തതായാണ് കുറ്റപത്രത്തില്‍ പറയുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications