കണികാ പരീക്ഷണത്തിന് തുടക്കം
ബാസല്‍: അറിവുകള്‍ തേടിയുള്ള മനുഷ്യവംശത്തിന്റെ പ്രയാണത്തിന് കൂടുതല്‍ വേഗത പകര്‍ന്നു കൊണ്ട് ചരിത്രത്തിലെ ഏറ്റവും വലിയ പരീക്ഷണത്തിന്റെ ആദ്യ ഘട്ടത്തിന് തുടക്കമായി.
സ്വിറ്റ്‌സര്‍ലന്റിലെ ജനീവയില്‍ രാവിലെയാണ് കണികാ പരീക്ഷണത്തിന് തുടക്കം കുറിച്ചത്. ഇന്ത്യയുള്‍പ്പടെ ഒട്ടേറെ രാജ്യങ്ങളുടെ പങ്കാളിത്തത്തോടെയാണ് ഈ വമ്പന്‍ പരീക്ഷണം നടക്കുന്നത്. ആണവ ഗവേഷണ ഏജന്‍സി (സേണ്‍)യുടെ നേതൃത്വത്തിലാണ് പരീക്ഷണം നടക്കുക.
ഫ്രാന്‍സിന്റെയും സ്വിറ്റ്‌സര്‍ലന്റിന്റെയും അതിര്‍ത്തിയില്‍ ഭൂമിയ്‌ക്കടിയില്‍ നിര്‍മിച്ചിട്ടുള്ള വൃത്തകൃതിയിലുള്ള പടുകൂറ്റന്‍ തുരങ്കത്തില്‍ സ്ഥാപിച്ചിട്ടുള്ള ലാര്‍ജ് ഹാഡ്രണ്‍ കൊളൈഡര്‍ എന്ന വമ്പന്‍ യന്ത്രത്തിനുള്ളിലാണ് പരീക്ഷണം നടക്കുക.
20 വര്‍ഷത്തോളം നീളുന്ന പരീക്ഷണത്തോടെ പ്രപഞ്ച രഹസ്യങ്ങള്‍ വെളിപ്പെടുമെന്നാണ് കരുതപ്പെടുന്നത്. 1370 കോടിവര്‍ഷം മുമ്പുണ്ടായ മഹാവിസ്‌ഫോടനത്തിലൂടെ പ്രപഞ്ചം സൃഷ്ടിയ്‌ക്കപ്പെട്ട അവസ്ഥയുടെ മാതൃക പരീക്ഷണ ശാലയില്‍ സൃഷ്ടിയ്‌ക്കാനാണ് ശാസ്‌ത്രജ്ഞരുടെ ശ്രമം.
അതേ സമയം പരീക്ഷണം ലോകവസാനത്തിന് കാരണമാകുമെന്ന കാണിച്ച് ഒട്ടേറെ സന്ദേശങ്ങള്‍ ഇവിടെയെത്തുന്നുണ്ട്. പരീക്ഷണത്തിനിടെ രൂപം കൊള്ളുന്ന ചെറു താമോഗര്‍ത്തങ്ങള്‍ ഭൂമിയെ വിഴുങ്ങുമെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്. പരീക്ഷണത്തിന് നേതൃത്വം കൊടുക്കുന്ന ശാസ്‌ത്രജ്ഞര്‍ക്ക് വധഭീഷണിയും ഉയര്‍ന്നിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications