പാചകപ്രേമം: തായ്‌ പ്രധാനമന്ത്രിയുടെ കസേര തെറിച്ചു
ബാങ്കോക്ക്: ടിവിയില് പാചകപരിപാടിയുടെ അവതാരകനായി പ്രത്യക്ഷപ്പെട്ട തായ് പ്രധാനമന്ത്രി സമക് സുന്ദരവെ രാജിവയ്ക്കണമെന്ന് ഭരണഘടനാ കോടതി ഉത്തരവിട്ടു.
പ്രധാനമന്ത്രിയായിരിക്കേ ടിവി പരിപാടി നടത്തിയത് നിയമവിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി. എന്നാല് സമകിനെത്തന്നെ വീണ്ടും പ്രധാനമന്ത്രിയായി നാമനിര്ദ്ദേശം ചെയ്യുമെന്ന് അദ്ദേഹത്തിന്റെ പീപ്പിള്സ് പവര് പാര്ട്ടി അറിയിച്ചു.
സമക് അവതരിപ്പിച്ചുകൊണ്ടിരുന്ന പാചകപരിപാടിയ്ക്ക് ഏറെ പ്രേക്ഷകരുണ്ടായിരുന്നു. പരമ്പരാഗത രീതിയിലുളള കറികളും സൂപ്പുകളും സാലഡുകളും മാത്രമല്ല വിശേഷ വിഭവങ്ങളും സമക് ടിവി പരിപാടിയില് പരിചയപ്പെടുത്തിയിരുന്നു. സമക്സ് ഫ്രൈഡ് റൈസ് ഏറെ ശ്രദ്ധനേടിയ ഒരു വിഭവമായിരുന്നു.
പുറത്താക്കപ്പെട്ട പ്രധാനമന്ത്രി തക്സിന്റെ പാവയാണ് സമകെന്നാരോപിച്ച് പ്രതിപക്ഷം സമരം നടത്തുന്നതിനെത്തുടര്ന്ന് നാളുകളായി സമകിന് സ്വന്തം സ്വന്തം ഓഫീസില് പ്രവേശിക്കാന് കഴിഞ്ഞിരുന്നില്ല.
തനിക്കെതിരെയുള്ള കേസ് രാഷ്ട്രീയ ലക്ഷ്യത്തോടെ കെട്ടിച്ചമച്ചതാണെന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസം കോടതിയില് വാദിച്ചത്. ചൊവ്വാഴ്ചയും ഒരു പച്ചക്കറി, മാംസം എന്നിവ വില്ക്കുന്ന മാര്ക്കറ്റ് സന്ദര്ശിച്ചതിന്ശേഷമാണത്രേ അദ്ദേഹം മന്ത്രിസഭായോഗത്തിന് എത്തിയത്.












Click it and Unblock the Notifications