ഇന്ത്യന്‍ ഐടി വേണ്ട, പാചകക്കാരെ വേണമെന്ന്‌ ബ്രിട്ടന്‍
ലണ്ടന്: ഇന്ത്യയില് നിന്നും മറ്റു വിദേശരാജ്യങ്ങളില് നിന്നും ഇനിമേലില് ഐടി വിദഗ്ധരെ ആവശ്യമില്ലെന്ന് ബ്രിട്ടന്. രാജ്യത്ത് ജോലിക്കാരുടെ എണ്ണം കുറവുള്ള മേഖലയേതെന്ന് കണ്ടെത്തി പട്ടിക തയ്യാറാക്കാന് സര്ക്കാര് നിയോഗിച്ച ബോര്ഡാണ് ഈ നിര്ദ്ദേശം നല്കിയത്.
പട്ടികയനുസരിച്ച് കണക്ക്, സയന്സ്, അധ്യാപകര്ക്ക് ബ്രിട്ടനില് കൂടുതല് തൊഴിലവസരങ്ങള് ഉണ്ടാകും. ജോലിക്കാരുടെ എണ്ണം കുറവുള്ള തൊഴിലിലേയ്ക്ക് മാത്രം വിസ അനുവദിക്കുന്ന തരത്തിലുള്ള കുടിയേറ്റ നിയമവ്യവസ്ഥ നവമ്പറോടെ നടപ്പിലാക്കാനാണ് സര്ക്കാര് ഉദ്ദേശിക്കുന്നത്.
പാചകക്കാര്, കുതിരയോട്ട പരിശീലകര്, ബാലെ നൃത്താധ്യാപകര്, തുടങ്ങിയവര്ക്കും ബ്രിട്ടനില് കൂടുതല് തൊഴിലവസരങ്ങള് ഉണ്ടാകും. ഇന്ത്യയില്നിന്നുള്ള പാചകവിദഗ്ദര്ക്ക് ബ്രിട്ടനില് പ്രവര്ത്തിക്കുന്ന ഇന്ത്യന് റസ്റ്റോറന്റുകളിലും ഹോട്ടലുകളിലും മാത്രമാണ് ജോലി ചെയ്യുവാന് അനുവാദം ലഭിക്കുക.
ഇന്ത്യന് ഉപഭൂഖണ്ഡത്തില്നിന്നുള്ള പാചകവിദഗ്ധര്ക്ക് വിസ നിഷേധിച്ചുകൊണ്ട് അടുത്തിടെ ബ്രിട്ടനിലെ ഇമിഗ്രേഷന് വകുപ്പ് തീരുമാനമെടുത്തിരുന്നു.
എന്നാല്, ഈ തീരുമാനത്തിനെതിരെ ലണ്ടനിലും ഗ്ളാസ്ഗോയിലും ഇന്ത്യന് ഹോട്ടലുടമകള് പ്രതിഷേധപ്രകടനം നടത്തിയ സാഹചര്യത്തിലാണ് തീരുമാനത്തില് പുനരാലോചന നടത്താന് സമിതി തീരുമാനിച്ചത്.
വിദേശജോലിക്കാരെ അനുവദിക്കാവുന്നതും അനുവദിക്കാത്തതും എന്ന വേര്തിരിവോടെ കുടിയേറ്റ ഉപദേശകസമിതി ബ്രിട്ടനിലെ 353 ജോലികളെ തരംതിരിച്ചിരുന്നു. ഐടി വിഭാഗവും ഈ ലിസ്റ്റില് ഇടം നേടിയതാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ഐടി വിദഗ്ദര്ക്ക് വിനയാകുന്നത്. സോഷ്യല് വര്ക്ക്, മിഡ് വൈഫ് എന്നീ വിഭാഗങ്ങള്ക്കും ഈ നിര്ദ്ദേശം ബാധകമാണ്.
തൊഴില് വൈദഗ്ധ്യത്തിന് പുറമെ ഇംഗ്ലീഷ് ഭാഷയില് പ്രാവീണ്യവും ആദ്യശംബളം ലഭിക്കുന്നതിന് മുമ്പ് 800 പൗണ്ട്( ഏതാണ്ട് 64000 രൂപ) സമ്പാദ്യവുമുണ്ടെങ്കില് മാത്രമേ വിദേശികള്ക്ക് വിസ അനുവദിക്കുകയുള്ളു.












Click it and Unblock the Notifications