ജയയ്‌ക്കുവേണ്ടി ബച്ചന്‍ മാപ്പു പറഞ്ഞു
മുംബൈ: യുപിയില് നിന്നുള്ളവരായതിനാല് തങ്ങള് ഹിന്ദിയിലാണ് സംസാരിക്കുന്നതെന്ന ഭാര്യ ജയ ബച്ചന്റെ പ്രസ്താവനയില് അമിതാഭ് ബച്ചന് ഖേദം പ്രകടിപ്പിച്ചു.
ശനിയാഴ്ച ദ്രോണ സിനിമയുടെ ഓഡിയോ റിലീസിങ് ചടങ്ങിനിടെയാണ് പാതി തമാശയായി ജയ ഇക്കാര്യം പറഞ്ഞത്. എന്നാല് രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര നവനിര്മ്മാണ് സേനയെ ഈ പ്രസ്താവന പ്രകോപിപ്പിക്കുകയും ജയ പരസ്യമായി മാപ്പ് പറയണമെന്ന് അവര് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ശിവസേന തലവന് ബാല്താക്കറെയും ജയയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. ഇതേത്തുടര്ന്നാണ് ഭാര്യയ്ക്കെതിരെയുള്ള എതിര്പ്പു കുറയ്ക്കാന് ബച്ചന് പരസ്യമായി ഖേദം പ്രകടിപ്പിച്ചത്. തെറ്റുകാരാണെന്ന് തെളിഞ്ഞാല് എന്ത് ശിക്ഷ നല്കിയാലും താനും കുടുംബവും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തീര്ത്തും നിഷ്കളങ്കമായിരുന്നു ജയയുടെ പ്രസ്താവനയെന്ന് ബച്ചന് വാര്ത്താസമ്മേളനത്തില് പറഞ്ഞു. എന്നാല് ഇതുമൂലം ആര്ക്കെങ്കിലും പ്രയാസമുണ്ടായിട്ടുണ്ടെങ്കില് ഖേദം പ്രകടിപ്പിക്കുന്നു. ഞങ്ങള് എന്തെങ്കിലും മോശമായി പറഞ്ഞെന്നു കരുതുന്നില്ല. ഇക്കാര്യം സംസ്ഥാനത്തിന്റെ പരിഗണനയ്ക്ക് വിടുകയാണ്- അദ്ദേഹം പറഞ്ഞു.
ഇതിനിടെ ബച്ചന്റെ പുതിയ ചിത്രം ദ് ലാസ്റ്റ് ലിയറിന്റെ ബുധനാഴ്ച നടക്കാനിരുന്ന പ്രീമിയല് ഷോ എംഎന്എസിന്റെ പ്രതിഷേധത്തെത്തുര്ന്ന് റദ്ദാക്കി. ഷോ നടത്താനിരുന്ന ജൂഹുവിലെ പിവിആര് മള്ട്ടിപ്ലക്സിലെ ടിക്കറ്റ് കൗണ്ടര് എംഎന്എസ് പ്രവര്ത്തകര് തകര്ത്തു. സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റുചെയ്തിട്ടില്ല. വ്യാഴാഴ്ച ദില്ലിയില് പ്രീമിയര് ഷോ നടത്താന് തീരുമാനിച്ചിട്ടുണ്ട്. വെള്ളിയാഴ്ചയാണ് ചിത്രം പുറത്തിറങ്ങുന്നത്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications