പരീക്ഷണം: ജനങ്ങള് ദൈവത്തില് അഭയം തേടുന്നു
ഭുവനേശ്വര്‍: ചരിത്രത്തിലെ ഏറ്റവും വലിയ പരീക്ഷണത്തിലൂടെ പ്രപഞ്ചോല്‌പത്തിയുടെ നിഗൂഢത കണ്ടെത്താമെന്ന പ്രതീക്ഷയില്‍ കണികാ പരീക്ഷണം ജനീവയില്‍ തുടങ്ങിയപ്പോള്‍ ഒറീസയിലെ ജനങ്ങള്‍ ഭീതി മൂലം പ്രാര്‍ഥനയില്‍.
പരീക്ഷണം ലോകാവസാനത്തിന് കാരണമാകുമോയെന്ന പേടി മൂലമാണ് ജനങ്ങള്‍ പ്രാര്‍ഥനയില്‍ മുഴുകിയിരിക്കുന്നത്. പരീക്ഷണം ലോകത്തെ നശിപ്പിയ്‌ക്കുമെന്ന് ചില ചാനല്‍ വാര്‍ത്തകളില്‍ പരാമര്‍ശിച്ചിരുന്നു. ഇതിന് പുറമെ ചില ശാസ്‌ത്രജ്ഞരും ഇത്തരം ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതാണ് ജനങ്ങള്‍ക്കിടിയില്‍ ഭീതി പരത്തിയത്.
ഒറീസയിലെ വിവിധയിടങ്ങളില്‍ അമ്പലങ്ങളിലും മറ്റും പ്രത്യേകമൊരുക്കിയ ഇടങ്ങളില്‍ വിശ്വാസികള്‍ ഒത്തു ചേര്‍ന്ന് പ്രാര്‍ഥന നടത്തുകയാണ്.
പരീക്ഷണം ആരംഭിയ്‌ക്കുന്നതിന് മുമ്പ് ചൊവ്വാഴ്‌ച വൈകിട്ട് തന്നെ ഇവിടെ പൂജകള്‍ തുടങ്ങിയിരുന്നു. ബുധനാഴ്‌ച പുലര്‍ച്ചെ നൂറുക്കണക്കിന് ഭക്തര്‍ ആരാധനാലയങ്ങളിലെത്തിയിരുന്നു.
പരീക്ഷണത്തെ തുടര്‍ന്ന് ജനങ്ങളുടെ ഭാഗത്ത് ഒട്ടേറെ ചോദ്യങ്ങള്‍ നേരിടേണ്ടി വരുന്നുണ്ടെന്ന് പത്താനി സാമന്ത പ്ലാനിറ്റോറിയം ഡയറക്ടര്‍ സുബന്ധു പട്‌നായിക പറഞ്ഞു.
കണികാ പരീക്ഷണം ലോകാവസാനത്തിന് ഇടയാക്കുമെന്ന ഭീതിയില്‍ ഗുജറാത്തില്‍ ഒരു പെണ്‍കുട്ടി കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്‌തിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications