ബച്ചന് കുടുംബത്തിനെതിരായ വിലക്ക് പിന്വലിച്ചു
മുംബൈ: ബച്ചന്‍ കുടുംബത്തിന് മേല്‍ ഏര്‍പ്പെടുത്തിയ വിലക്ക് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ് ) പിന്‍വലിച്ചു.
ജയാബച്ചന്റെ പ്രസ്‌താവനയില്‍ ഖേദം പ്രകടിപ്പിച്ച് അമിതാഭ് നടത്തിയ മാപ്പപേക്ഷ സ്വീകരിയ്‌ക്കുന്നുവെന്ന് എംഎന്‍എസ് നേതാവ് രാജ് താക്കറെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഒരു ചടങ്ങിനിടെ ജയാ ബച്ചന്‍ മറാത്തി വിരുദ്ധ പ്രസ്‌താവന നടത്തിയെന്നാരോപിച്ച് രണ്ട് ദിവസമായി എംഎന്‍എസ് ബച്ചന്‍ കുടുംബത്തിനെതിരെ പ്രക്ഷോഭം നടത്തിയിരുന്നു.
സംഭവത്തില്‍ ജയാ ബച്ചന്‍ ഖേദം പ്രകടിപ്പിച്ചെങ്കിലും സംഘടന അത് സ്വീകരിച്ചിരുന്നില്ല. ഇത് കൂടാതെ ബച്ചന്റെ പുതിയ ചിത്രമായ ലാസ്റ്റ് ലിയറിന്റെ ആദ്യ പ്രദര്‍ശനം എംഎഎന്‍എസ് പ്രവര്‍ത്തകര്‍ തടയുകയും ചെയ്‌തിരുന്നു.
ഇതോടെയാണ് ജയയുടെ പ്രസ്‌താവന മഹാരാഷ്ട്രക്കാരുടെ വികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിയ്‌ക്കുന്നതായി ബച്ചന്‍ വ്യക്തമാക്കിയത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications