ബാലികമാരുടെ ആത്മഹത്യാ ശ്രമം: വൈദിക വിദ്യാര്ഥി പിടിയില്
കൊട്ടിയം: നിത്യസഹായമാതാ ബാലികാസദനത്തിലെ പെണ്‍കുട്ടികള്‍ വിഷം കഴിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് വൈദിക വിദ്യാര്‍ഥിയെ പോലീസ് അറസ്‌റ്റു ചെയ്‌തു.
തിരുവനന്തപുരം കടയ്‌ക്കാവൂര്‍ സ്വദേശിയായ തോപ്പുവീട്ടില്‍ ഡി. ബെനഡിക്ടാണ് (30) അറസ്റ്റിലായത്. പഴയാറ്റിന്‍ കുഴിയിലുളള വിമല ഹൃദയ കോണ്‍വെന്റില്‍ നിന്നും ചാത്തന്നൂര്‍ പോലീസാണ് ഇയാളെ പിടികൂടിയത്.
ആഗസ്റ്റ് 23നായിരുന്നു കേസിനാസ്‌പദമായ സംഭവമുണ്ടായത്. അന്ന് ബാലികാസദനത്തിലെത്തിയ ബെനഡിക്ട് അവിടത്തെ അന്തേവാസികളായ സൂസമ്മ (15), ഗോപിക (14) എന്നിവരെ കൗണ്‍സിലിങ് നടത്തിയിരുന്നു.
കൗണ്‍സിലിങിന് ശേഷം പെണ്‍കുട്ടികള്‍ വിഷം കഴിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. ബെനഡിക്ട് തങ്ങളോട് അശ്ലീലചുവയുള്ള സംഭാഷണം നടത്തിയെന്നും മാനസികമായി പീഡിപ്പിച്ചുവെന്നും ഇതിലുള്ള മനോവിഷമം മൂലമാണ് ആത്മഹത്യയ്‌ക്ക് തുനിഞ്ഞതെന്നും ഇരുവരും പോലീസിനോട് വെളിപ്പെടുത്തിയിരുന്നു.
ഇതേ തുടര്‍ന്നാണ് പോലീസ് ബെനഡിക്ടിനെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്‌തത്. കേസ് ഒതുക്കി തീര്‍ക്കാന്‍ പെണ്‍കുട്ടികളുടെ വീട്ടുകാര്‍ക്ക് മേല്‍ വന്‍ സമ്മര്‍ദം ഉണ്ടായതായി ആക്ഷേപമുയര്‍ന്നിരുന്നു.
തിരുവനന്തപുരം രൂപതയുടെ കീഴില്‍ വൈദിക പഠനം നടത്തുന്ന വിദ്യാര്‍ഥിയാണെന്നും ഇയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നുമാണ് സദനത്തിന്റെ നടത്തിപ്പുകാരായ കന്യാസ്‌ത്രീകള്‍ പോലീസിനെ അറിയിച്ചിരുന്നത്.
എന്നാല്‍ സംഭവത്തില്‍ വനിതാ കമ്മീഷന്‍ ഇടപെട്ടതോടെ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കുകയായിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()












Click it and Unblock the Notifications