പുത്തനത്താണിയില്‍ പെണ്‍വാണിഭ സംഘം അറസ്റ്റില്‍
പെരിന്തല്മണ്ണ: അങ്ങാടിപ്പുറത്തിന് സമീപം പുത്തനത്താണിയില് പെണ്വാണിഭ സംഘം പൊലീസ് പിടിയിലായി. പേരെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
പെണ്വാണിഭ സംഘത്തിന്റെ നേതാവ് മൂക്കുതല മാരാത്ത് സുമേഷ്(30), എടപ്പാള് ആലങ്കോട് കൊഴിക്കല് പുത്തന്വീട്ടില് രാധിക(28), ബംഗാളിലെ രാംപൂര് ജില്ലയിലെ മീനാ ദാസന്(20) താഴേക്കോട് തറയില് ദാസന്(34) എന്നിവരാണ് അറസ്റ്റിലായത്.
ഇതില് ദാസന് എന്നയാള് സുമേഷ് ആവശ്യപ്പെട്ടതനുസരിച്ച് സ്ഥലത്തെത്തയതാണെന്ന് പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച രാത്രി ഏഴരയോടെ പെണ്വാണിഭം നടത്തുന്ന വീട് വളഞ്ഞാണ് പൊലീസ് സംഘം ഇവരെ പിടികൂടിയത്.
വാടകവീട്ടില് അനാശാസ്യ പ്രവര്ത്തനം നടക്കുന്നുണ്ടെന്ന് പൊലീസിന് നേരത്തേ സൂചന ലഭിച്ചിരുന്നു. ഇതിനെത്തുടര്ന്ന് വീടും പരിസരവും പൊലീസ് നിരീക്ഷണത്തിലായിരുന്നു. പിടികൂടിയവരെ ബുധനാഴ്ച കോടതിയില് ഹാജരാക്കി. ഇവരെ റിമാന്റ് ചെയ്തിരിക്കുകയാണ്.












Click it and Unblock the Notifications