ശബരിനാഥിന്റെ അച്ഛനെ ക്രൈംബ്രാഞ്ച്‌ അറസ്റ്റു ചെയ്‌തു
തിരുവനന്തപുരം: നിക്ഷേപകത്തട്ടിപ്പ് കേസില് പിടിയിലായ ശബരിനാഥിന്റെ അച്ഛന് രാജനെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റുചെയ്തു. ശബരിയുടെ സ്ഥാപനത്തിന്റെ പങ്കാളികൂടിയാണ് ഇദ്ദേഹം. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസില് പ്രതിചേര്ത്തതെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി രഘു പറഞ്ഞു.
ശബരിയെയും അച്ഛന് രാജനെയും കൂടാതെ സ്ഥാപനത്തിന്റെ ജനറല് മാനേജര് ബിജുമേഹേഷ് ശബരിയുടെ വ്യാപാര പങ്കാളിയായിരുന്ന സിഡ്കോ മുന് സീനിയര് മാനേജര് ചന്ദ്രമതി, ശബരിയുടെ പ്രൈവറ്റ് സെക്രട്ടറി പ്രമോദ്, മാനേജര് ബിജു സുരേഷ്, ശബരിയുടെ കാമുകി ലക്ഷ്മി മോഹന്, ഇവരുടെ അമ്മയും ധനലക്ഷ്മി ബാങ്ക് അസിസ്റ്റന്റ് മാനേജരുമായ ഹേമലത എന്നിവര്ക്കെതിരെയാണ് ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്.
രാജന്റെ അറസ്റ്റ് ബുധനാഴ്ചയാണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. ഇയാളെ വ്യാഴാഴ്ച കോടതിയില് ഹാജരാക്കും. ഇതിനിടെ ശബരിയില് നിന്നും വസ്തു നല്കാമെന്ന ഉറപ്പില് അഡ്വാന്സ് വാങ്ങിയ രണ്ടുപേര് ക്രൈംബ്രാഞ്ചിന് മുന്നില് ഹാജരായി മൊഴി നല്കിയിട്ടുണ്ട്.
സിഡ്കോ മാനേജരായിരുന്ന ചന്ദ്രമതി, ശബരിയുടെ സ്ഥാപനത്തില് 1.71 കോടി രൂപ നിക്ഷേപിച്ച നളിനി ധനലക്ഷ്മി ബാങ്ക് ഉദ്യോഗസ്ഥരായ ശ്രീകാന്ത്, ഹേമലത എന്നിവര് ക്രൈംബ്രാഞ്ചിന് മുന്നില് മൊഴി നല്കാന് ബുധനാഴ്ച എത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല് ഇതില് ആരും മൊഴി നല്കാനെത്തിയിരുന്നില്ല.
ചന്ദ്രമതി ഒരാഴ്ചയായി ഒളിവിലാണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. എന്നാല് കഴിഞ്ഞ ദിവസങ്ങളില് ഇവര് തലസ്ഥാനത്തുണ്ടായിരുന്നുവെന്നാണ് സൂചന. ഇവരെ ആരെയും ഇപ്പോള് അറസ്റ്റുചെയ്യേണ്ടെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന നിര്ദ്ദേശം.
ശബരിയ്ക്ക് പണം നല്കിയ കൊല്ലത്തെ ഡോക്ടര് രമണിയുടെ വീട്ടില് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര് പരിശോധന നടത്തിയിട്ടുണ്ട്. നിക്ഷേപകത്തട്ടിപ്പ് കേസില്കൂടുതല്പ്പേരെ പ്രതിചേര്ക്കുമെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള് പറഞ്ഞു.
ഇതിനിടെ ശബരിയെ ബുധനാഴ്ച കോടതിയില് ഹാജരാക്കി. കൂടുതല് തെളിവെടുപ്പിനായി തിങ്കള് മുതല് അഞ്ചു ദിവസത്തേയ്ക്ക് വീണ്ടും കസ്റ്റഡിയില് വേണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര് കോടതിയില് റിപ്പോര്ട്ട് നല്കി. തിങ്കളാഴ്ച വിശദമായ സത്യവാങ്മൂലം നല്കും. ശബരിയുടെ ജാമ്യാപേക്ഷയില് 15ന് കോടതി വിധി പറയും .
ബന്ധപ്പെട്ട വാര്ത്തകള്
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications