സെസ് : എല്ഡിഎഫ് അടിയന്തിര യോഗം 14ന്
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രത്യേക സാമ്പത്തിക മേഖലകള്‍ (സെസ്) അനുവദിയ്‌ക്കുന്ന കാര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി ഇടതുമുന്നണി അടിയന്തിര യോഗം വിളിച്ചു.
സെപ്‌റ്റംബര്‍ 30നകം സെസ് അപേക്ഷകള്‍ സമര്‍പ്പിയ്‌ക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതാണ് അടിയന്തിര യോഗം വിളിയ്‌ക്കാന്‍ ഇടത് മുന്നണിയെ നിര്‍ബന്ധിതമാക്കിയിരിക്കുന്നത്.
സെപ്‌റ്റംബര്‍ 14ന് വിളിച്ചു ചേര്‍ക്കുന്ന യോഗത്തില്‍ മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐയുടെ നിലപാട് നിര്‍ണായകമാണ്.
നേരത്തെ സിപിഎം പോളിറ്റ്‌ബ്യൂറോ എല്‍ഡിഎഫിലെ ഘടകകക്ഷികളുടെ അഭിപ്രായം ഇക്കാര്യത്തില്‍ കണക്കിലെടുക്കണമെന്ന് സിപിഎം സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‌കിയിരുന്നു.
യോഗം പെട്ടെന്ന് തന്നെ വിളിച്ചു ചേര്‍ക്കുന്നതില്‍ സിപിഐ അതൃപ്‌തി അറിയിച്ചിട്ടുണ്ട്. മന്ത്രി സി. ദിവാകരന്‍ സ്ഥലത്തില്ലാത്തതാണ് സിപിഐയുടെ എതിര്‍പ്പിന് കാരണം.
എന്നാല്‍ സെപ്‌റ്റംബര്‍ 30 കഴിഞ്ഞാല്‍ സെസ് അനുവാദം തേടി കേന്ദ്ര സര്‍ക്കാരിനെ സമീപിയ്‌ക്കാന്‍ കഴിയാത്തതിനാല്‍ ഏതു വിധേയനെയും അന്നത്തെ യോഗത്തില്‍ തന്നെ തീരുമാനമെടുക്കാന്‍ എല്‍ഡിഎഫ് നിര്‍ബന്ധിതമാകുമെന്ന് ചൂണ്ടിക്കാണിയ്‌ക്കപ്പെടുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications