ആണവകരാര്‍ യുഎസിന്‌ ശുഭപ്രതീക്ഷയെന്ന്‌ ആന്റണി
വാഷിങ്ടണ്: ഇന്ത്യ-അമേരിക്ക ആണവകരാര് യാഥാര്ത്ഥ്യമാകുന്ന കാര്യത്തില് അമേരിക്കയ്ക്ക് ശുഭപ്രതീക്ഷയാണുള്ളതെന്ന് പ്രതിരോധമന്ത്രി എ.കെ ആന്റണി.
അമേരിക്കന് പ്രതിരോധ സെക്രട്ടറി റോബര്ട് ഗേറ്റ്സുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം ആന്റണിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കരാര് യാഥാര്ത്ഥ്യമാകാന് ബുഷ് ഭരണകൂടം വളര ക്രിയാത്മകമായി പ്രവര്ത്തിച്ചുവരുകയാണ്. എത്രയും വേഗം കരാര് യാഥാര്ത്ഥ്യമാകുമെന്നാണ് പ്രതീക്ഷ- അദ്ദേഹം പറഞ്ഞു.
ആണവകരാറുമായി ബന്ധപ്പെട്ടല്ല മറിച്ച് അമേരിക്കയുമായുള്ള പ്രതിരോധ കാര്യങ്ങളില് സഹകരണം വര്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് തന്റെ അമേരിക്കന് സന്ദര്ശനമെന്ന് ആന്റണി വ്യക്തമാക്കി.
ഇതിനിടെ ഇന്ത്യ- അമേരിക്ക ആണവ കരാര് അമേരിക്കന് കോണ്ഗ്രസിന്റെ അംഗീകാരത്തിനായി സമര്പ്പിച്ചിട്ടുണ്ട്. 2005ല് അമേരിക്കന് പ്രസിഡന്റ് ജോര്ജ് ബുഷും ഇന്ത്യന് പ്രധാനമന്ത്രി മന്മോഹന്സിങും ഒപ്പിട്ട കരാറില് ഇന്ത്യയ്ക്ക് കുറഞ്ഞ ചെലവില് ആണവ ഇന്ധനം ലഭ്യമാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications