39ഓളം കുട്ടികളെ പീഡിപ്പിച്ച അധ്യാപകനെ വധിച്ചു
ബെയ്‌ജിങ്: 39ഓളം പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സ്‌കൂളധ്യാപകനെ ചൈനയില്‍ വധശിക്ഷയ്‌ക്ക് വിധേയനായി.
ഗാന്‍സു പ്രവിശ്യയിലെ ജിങ്‌നിങ് സ്വദേശിയായ ലുയോ യാന്‍ലിന്‍ (48) എന്ന അധ്യാപകനെയാണ് വധിച്ചത്. കഴിഞ്ഞ 18 വര്‍ഷത്തിനിടെ 39 ഓളം പെണ്‍കുട്ടികളെയാണ് ഇയാള്‍ പീഡനത്തിനിരയാക്കിയത്.
1988 മുതല്‍ 2006 വരെ കാലയളവില്‍ ഏഴിനും 14നും ഇടയ്‌ക്ക് പ്രായമുള്ള സ്‌കൂള്‍ വിദ്യാര്‍ഥിനികളായിരുന്നു പീഡിപ്പിയ്‌ക്കപ്പെട്ടത്. ലുയോവിന്റെ കുറ്റകൃത്യം കുട്ടികളെ മാനസികമായും ശാരീരികമായും ബാധിച്ചുവെന്നും സമൂഹത്തിന് ഇത് തെറ്റായ സന്ദേശമാണ് നല്‌കിയതെന്നും കോടതി വിധിയിലുണ്ടായിരുന്നു.
2006 ആഗസ്‌റ്റ് 14നാണ് ലുയോവിന്റെ കുറ്റകൃത്യങ്ങള്‍ പുറംലോകമറിയുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇയാളുടെ പീഡനത്തിനിരയായ രണ്ടു വിദ്യാര്‍ഥികള്‍ കോളെജില്‍ വെച്ച് കണ്ടുമുട്ടകയും ലുയോവിനെതിരെ പോലീസില്‍ പരാതി നല്‌കാന്‍ തീരുമാനിയ്‌ക്കുകയുമായിരുന്നു.
കഴിഞ്ഞ വര്‍ഷം ജൂലായ് 4നാണ് ലുയോവിന്റെ ശിക്ഷ കോടതി പ്രഖ്യാപിച്ചത്. 18 ഓളം വിദ്യാര്‍ഥികളെ പീഡിപ്പിച്ച മറ്റൊരധ്യാപകനെ കഴിഞ്ഞ വര്‍ഷം ചൈനയില്‍ വധശിക്ഷയ്‌ക്ക് വിധേയനാക്കിയിരുന്നു.












Click it and Unblock the Notifications