ഫീസ് കൊടുക്കാന് കന്യകാത്വം ലേലം ചെയ്യുന്നു
ന്യൂയോര്‍ക്ക്: റേഡിയാ ഷോയ്‌ക്കിടെ അമേരിക്കന്‍ വിദ്യാര്‍ഥിനി തന്റെ കന്യകാത്വം ലേലത്തിന് വെയ്‌ക്കുന്നതായി പ്രഖ്യാപിച്ചു. 
സാന്റിയാഗോ സ്വദേശിനിയും ഇരുപത്തിരണ്ടുകാരിയുമായ നതാലി ഡെയ്‌ല്‍ (പേര് യഥാര്‍ഥമല്ല) ആണ് കന്യകാത്വം വില്‌ക്കുന്നതായി പ്രഖ്യാപിച്ചു കൊണ്ട് പ്രശസ്‌ത റേഡിയോ പരിപാടിയായ ഹോവാര്‍ഡ് സ്‌റ്റേണ്‍ ശ്രോതാക്കളെ ഞെട്ടിച്ചത്.
ബിരുദധാരിയായ നതാലി ഉന്നത പഠനത്തിന് വേണ്ടിയുള്ള പണം കണ്ടെത്താനാണ് തന്റെ കന്യകാത്വം ലേലത്തിന് വെച്ചിരിയ്‌ക്കുന്നത്.
കന്യകാത്വം തെളിയിക്കാനായി പോളിഗ്രാഫ് പരിശോധനയ്‌ക്കും വൈദ്യ പരിശോധനയ്‌ക്കും താന്‍ തയാറാണെന്ന് നതാലി അറിയിച്ചിട്ടുണ്ട്. ബണ്ണിറാഞ്ച്. കോം എന്ന വെബ്‌സൈറ്റിലൂടെയായിരിക്കും കന്യകാത്വം സ്വന്തമാക്കാനുള്ള ലേലം നടക്കുക.
'ഇക്കാര്യത്തില്‍ എനിയ്‌ക്ക് ധാര്‍മ്മികമായ ആശയക്കുഴപ്പമൊന്നുമില്ല. മൂലധനാധിഷ്‌ഠിതമായ സമൂഹത്തിലാണ് ഞാന്‍ ജീവിയ്‌ക്കുന്നത്. എന്ത് കൊണ്ട് എന്റെ കന്യകാത്വം മൂലധനം സ്വരൂപിയ്ക്കുന്നതിനായി വിനിയോഗിച്ചു കൂടാ?' നതാലി ചോദിയ്‌ക്കുന്നു.












Click it and Unblock the Notifications