ആണവക്കരാര് യുഎസ് കോണ്ഗ്രസില്
വാഷിങ്‌ടണ്‍: ഇന്ത്യ-അമേരിക്ക ആണവക്കരാര്‍ അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അന്തിമ അംഗീകാരത്തിനായി സമര്‍പ്പിച്ചു.
പ്രസിഡന്റ് ജോര്‍ജ് ബുഷാണ് കരാര്‍ യുഎസ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ചത്. കരാര്‍ ചരിത്ര പ്രധാനമെന്നാണ് വൈറ്റ്ഹൗസ് വിശേഷിപ്പിച്ചിരിയ്‌ക്കുന്നത്.
ഇപ്പോള്‍ ചേരുന്ന കോണ്‍ഗ്രസിന്റെ യോഗം ഈ മാസം 26ന് അവസാനിയ്‌ക്കുന്നതിന് മുമ്പ് ഏത് വിധേനയും കരാര്‍ പാസാക്കിയെടുക്കാനാണ് ബുഷ് ഭരണകൂടത്തിന്റെ ശ്രമം.
കരാര്‍ പാസാക്കിയെടുക്കുന്നതിന്റെ ചുക്കാന്‍ പിടിയ്‌ക്കുന്ന വിദേശകാര്യ സെക്രട്ടറി കോണ്ടലീസ റൈസ് സെനറ്റിലെ വിവിധ നേതാക്കളുമായി നടത്തുന്ന ചര്‍ച്ചകള്‍ പുരോഗമിയ്‌ക്കുകയാണ്.
റൈസിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കരാറിനെതിരെ രംഗത്തു വന്ന പല സെനറ്റര്‍മാരും തങ്ങളുടെ നിലപാടുകളില്‍ അയവ് വരുത്തിയിട്ടുണ്ട്.
2005 ജൂലൈയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങും അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷുമാണ് കരാറില്‍ ഒപ്പുവെച്ചിരുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications