കോണ്ഗ്രസ് പ്രവര്ത്തക സമിതി യോഗം ചേരുന്നു
ദില്ലി: അടുത്തു വരുന്ന ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകളില്‍ സ്വീകരിയ്‌ക്കേണ്ട തന്ത്രങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ സമ്പൂര്‍ണ യോഗം ദില്ലിയില്‍ ആരംഭിച്ചു.
രാജസ്ഥാന്‍, ഛത്തീസ്‌ഗഡ്, മദ്ധ്യപ്രദേശ് എന്നിങ്ങനെ ആറ് സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ പടിവാതിക്കലെത്തി നില്‌ക്കുന്നത്.
ഇവിടങ്ങളിലെ വിജയപരാജയങ്ങള്‍ അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിലും പ്രതിഫലിയ്‌ക്കുമെന്നതിനാല്‍ ഗൗരവത്തോടെയാണ് പാര്‍ട്ടി നേതൃത്വം ഇതിനെ കാണുന്നത്.
ആണവക്കരാറിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിയ്‌ക്കുന്നതിനെക്കുറിച്ചും പ്രതിപക്ഷവും ഇടതുപാര്‍ട്ടികളും കരാറിനെ ചൊല്ലി ഉയര്‍ത്തുന്ന ആരോപണങ്ങള്‍ തടയുന്നതിനെക്കുറിച്ചും ശനിയാഴ്‌ചത്തെ യോഗം ചര്‍ച്ച ചെയ്യും.
ഇത് കൂടാതെ ഒറീസയിലെ ന്യൂനപക്ഷാക്രമണവും അമര്‍നാഥ് പ്രശ്‌നവുമെല്ലാം യോഗത്തില്‍ ചര്‍ച്ചാ വിഷയമാകും. പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി നേതാക്കള്‍, മുഖ്യമന്ത്രിമാര്‍, 170 വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങള്‍, തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.
കേരളത്തിലെ പ്രതിനിധീകരിച്ച് ഏഴ് പേരാണ് യോഗത്തില്‍ പങ്കെടുക്കുക. ചികിത്സയിലായതിനാല്‍ മുതിര്‍ന്ന നേതാവ് കരുണാകരന്‍ യോഗത്തിനെത്തില്ല.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications