ഗണേശോത്സവം: സല്മാനെതിരെ ഫത് വ
മുംബൈ: ബോളിവുഡിലെ ചീത്തക്കുട്ടിയെന്നറിയപ്പെടുന്ന സല്‍മാന്‍ വീണ്ടും വിവാദങ്ങളില്‍. മുസ്ലീം സമുദായത്തില്‍പ്പെട്ട സല്‍മാന്‍ ഖാന്റെ വീട്ടില്‍ ഗണേശോത്സവം ആഘോഷിച്ചതാണ് പുതിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരിക്കുന്നത്.
സല്‍മാന്റെ നടപടിയില്‍ പ്രകോപിതരായ ചില മുസ്ലീം സംഘടനകള്‍ താരത്തിനെതിരെ ഫത്‌വ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ മതസംഘടനകളുടെ ഫത്‌വയെ ബോളിവുഡിലെ പ്രമുഖ തിരക്കഥാകൃത്തും സല്‍മാന്റെ പിതാവുമായ സലീംഖാന്‍ രൂക്ഷമായി വിമര്‍ശിച്ചു.
ഫത്‌വ പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനമെന്തെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട സലീം ഖാന്‍ മതനേതാക്കളുടെ നടപടിയെ അസംബന്ധം എന്നാണ് വിശേഷിപ്പിച്ചത്. ഇസ്ലാം വിരുദ്ധമായ തീവ്രവാദത്തിനെതിരെ ഫത്‌വ പുറപ്പെടുവിയ്‌ക്കാന്‍ തയാറാകാത്തവര്‍ ജനങ്ങളുടെ മതവിശ്വാസം ചോദ്യം ചെയ്യരുതെന്നും സലീം ഖാന്‍ മുന്നറിയിപ്പ് നല്‌കി.
ബാന്ദ്രയിലെ വസതിയില്‍ ഖാന്‍ കുടുംബത്തിലെ എല്ലാവരും ഒത്തു ചേര്‍ന്ന് ഗണേശോത്സവം ആഘോഷിച്ചത് ഏറെ ജനശ്രദ്ധപിടിച്ചു പറ്റിയിരുന്നു. ഇതില്‍ പ്രകോപിതരായ ചില മതസംഘടനകളാണ് ഖാന്‍ കുടുംബത്തിനെതിരെ മതവിലക്ക് പുറപ്പെടുവിച്ചത്.












Click it and Unblock the Notifications