സത്യം കന്പ്യൂട്ടറും ബംഗാള് ഉപേക്ഷിയ്ക്കുന്നു
കൊല്‍ക്കത്ത: ഇന്ത്യയിലെ പ്രമുഖ ഐടി കമ്പനിയായ സത്യം കമ്പ്യൂട്ടര്‍ സര്‍വീസും ബംഗാളിനെ കൈവിടുന്നു.
കൊല്‍ക്കത്തയിലെ ഐടി കേന്ദ്രമായ സാള്‍ട്ട് ലേക്ക് സെക്ടറില്‍ കമ്പനിയ്‌ക്ക് അനുവദിച്ച ഭൂമി അനുയോജ്യമല്ലാത്തതാണ് ബംഗാള്‍ വിടുന്നതെന്ന് കമ്പനി അധികൃതര്‍ സൂചിപ്പിച്ചു.
സാള്‍ട്ട് ലേക്കില്‍ കമ്പനിയ്‌ക്ക് അനുവദിച്ച ഭൂമിയില്‍ മണ്‍സൂണ്‍ കാലത്ത് വെള്ളം കയറുമെന്നാണ് കമ്പനി അധികൃതരുടെ ആരോപണം.
ഇത്തരം പ്രദേശത്ത് സോഫ്‌റ്റ് വെയര്‍ കമ്പനി സ്ഥാപിയ്‌ക്കാന്‍ കഴിയില്ലെന്നും അവര്‍ പറയുന്നു. അടുത്ത ആഴ്‌ച നടക്കുന്ന കമ്പനിയുടെ ഉന്നതതല യോഗം കൊല്‍ക്കത്ത വിടുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications