Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില് 20 സീറ്റുകളിലും മത്സരിയ്ക്കണം: ബിജെപി

ബാംഗ്ലൂര്‍: ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ആവിഷ്‌ക്കരിയ്‌ക്കേണ്ട തന്ത്രങ്ങള്‍ക്ക്‌ ബിജെപി പ്രാഥമികരൂപം നല്‌കി. ഇതിനായി ബംഗ്ലൂരില്‍ ചേര്‍ന്ന ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗം ശനിയാഴ്‌ച വൈകിട്ട്‌ അവസാനിച്ചു.

കുത്തനെ ഉയര്‍ന്ന പണപ്പെരുപ്പം, കാര്‍ഷിക വിഭവങ്ങളുടെ വിലത്തകര്‍ച്ച, ഭീകരവാദം, ഭീകരതയോടുള്ള യുപിഎ സര്‍ക്കാരിന്റെ മൃദുലനയം എന്നിവ ഉയര്‍ത്തി തിരഞ്ഞെടുപ്പ്‌ നേരിടാനാണ്‌ പാര്‍ട്ടിയുടെ തീരുമാനമെന്ന്‌ ബിജെപി വക്താവ്‌ അനന്ത്‌ കുമാര്‍ അറിയിച്ചു.

ലോക്‌സഭ തിരഞ്ഞെടുപ്പ്‌ നേരത്തെ നടക്കുമെന്നാണ്‌ പാര്‍ട്ടിയുടെ വിലയിരുത്തല്‍. തിരഞ്ഞെടുപ്പില്‍ പ്രധാനവിഷയമാകുമെന്ന്‌ കരുതപ്പെടുന്ന ആണവക്കരാറിനെക്കുറിച്ചെടുക്കേണ്ട നിലപാടുകള്‍ സംബന്ധിച്ച്‌ യോഗം ചര്‍ച്ച ചെയ്‌തിട്ടുണ്ട്‌.

ഉടന്‍ നിയമസഭ തിരഞ്ഞെടുപ്പ്‌ നടക്കുന്ന ആറ്‌ സംസ്ഥാനങ്ങളിലും രാജ്യത്തെ മറ്റു പ്രമുഖ കേന്ദ്രങ്ങളിലും ബിജെപി വിജയ്‌ സങ്കല്‌പ്‌ യാത്ര നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്‌.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 മണ്ഡലങ്ങളിലും മത്സരിയ്‌ക്കണമെന്ന്‌ സംസ്ഥാന നേതൃത്വം ബിജെപി നിര്‍വാഹക സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു.

സെപ്‌റ്റംബര്‍ അവസാനത്തോടെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാകും. മുതിര്‍ന്ന നേതാക്കളില്‍ എല്ലാവരെയും മത്സരിപ്പിയ്‌ക്കേണ്ടായെന്നാണ്‌ ധാരണ.

അതെ സമയം കൂടുതല്‍ വോട്ട്‌ കിട്ടുന്ന മണ്ഡലങ്ങളില്‍ മാത്രം മത്സരിച്ചാല്‍ മതിയെന്ന നിലപാടാണ്‌ ആര്‍എസ്‌എസ്‌ കൈക്കൊണ്ടിരിയ്‌ക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+