ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ തൂങ്ങിമരിച്ച നിലയില്‍
തിരുവനന്തപുരം: നെടുമങ്ങാട് പനവൂരിന് സമീപം ഡിവൈഎഫ്ഐ പ്രവര്ത്തകനെ തൂങ്ങിമരിച്ച നിലയില് കണ്ടെത്തി.
അറ്റിന്പുറം സുഭാഷിനെയാണ് തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയത്. സുഭാഷിനെ കോണ്ഗ്രസുകാര് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.
ഏതാനും നാള്ക്ക് മുമ്പ് സുഭാഷും കോണ്ഗ്രസ് പ്രവര്ത്തകരും തമ്മില് വാക്കേറ്റം നടന്നിരുന്നു. ഇതിലുള്ള രാഷ്ട്രീയ വൈരാഗ്യാമാണ് കൊലപാതകത്തിന് പിന്നിലെന്നും ഡിവൈഎഫ്ഐ ആരോപിച്ചു.
അതെ സമയം പോസ്റ്റ്മോര്ട്ടത്തിന് ശേഷമെ കൊലപാതകമാണോ ആത്മഹത്യയാണോയെന്ന് സ്ഥിരീകരിയക്കാനാവൂ എന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications