Get Updates
Get notified of breaking news, exclusive insights, and must-see stories!

കണികാപരീക്ഷണ കന്പ്യൂട്ടര് ശൃംഖലയില് നുഴഞ്ഞു കയറ്റം

Hackers break into Big Bang experimentബാസല്‍: ലോകം ഉറ്റുനോക്കുന്ന കണികാ പരീക്ഷണത്തിന്റെ കമ്പ്യൂട്ടര്‍ ശൃംഖലയില്‍ ഹാക്കര്‍മാരുടെ നുഴഞ്ഞു കയറ്റം. ഗ്രീസില്‍ നിന്നുള്ള ഹാക്കര്‍മാരാണ്‌ കമ്പ്യൂട്ടര്‍ ശൃംഖലയില്‍ കേടുപാടുകള്‍ വരുത്തിയത്‌. പരീക്ഷണശാലയുടെ ഒരു വെബ്‌സൈറ്റിലും ഇവര്‍ നാശനഷ്ടങ്ങള്‍ വരുത്തിയിട്ടുണ്ട്‌.

എന്നാല്‍ ലാബിലെ പ്രധാന യന്ത്രമായ ലാര്‍ജ്‌ ഹോഡ്രാണ്‍ കൊളൈഡറിനെ നിയന്ത്രിയ്‌ക്കുന്ന കമ്പ്യൂട്ടര്‍ ശൃംഖലയില്‍ ഹാക്കര്‍മാര്‍ക്ക്‌ കയറാന്‍ കഴിഞ്ഞില്ല.

കോപാംക്ട്‌ മ്യൂണ്‍ സോളിനോയ്‌ഡ്‌ പരീക്ഷണത്തിനിടെ വിവരങ്ങള്‍ ശേഖരിയ്‌ക്കുന്ന സോഫ്‌ റ്റ്‌വെയറാണ്‌ ഹാക്കര്‍മാര്‍ കേടു വരുത്തിയത്‌.

എന്നാല്‍ ഹാക്കര്‍മാരുടെ നുഴഞ്ഞു കയറ്റത്തില്‍ ആശങ്കപ്പെടാനില്ലെന്ന്‌ ശാസ്‌ത്രജ്ഞന്‍മാര്‍ അറിയിച്ചു. ഗ്രീന്‍ സെക്യൂരിറ്റി ടീം എന്നാണ്‌ ഹാക്കര്‍മാര്‍ തങ്ങള്‍ക്ക്‌ സ്വയം വിശേഷണം നല്‌കിയിരിക്കുന്നത്‌.

ഹാക്കര്‍മാരുടെ നുഴഞ്ഞ കയറ്റമുണ്ടായ സാഹചര്യത്തില്‍ ലാബിലെ കമ്പ്യൂട്ടര്‍ ശൃംഖലകളുടെ സുരക്ഷിതത്വം വര്‍ദ്ധിപ്പിയ്‌ക്കാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+