Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലി സ്ഫോടനം: 12 പേര് കസ്റ്റഡിയില്

ദില്ലി: രാജ്യത്തെ നടുക്കിയ ദില്ലി സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട്‌ 12 പേരെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. ബോംബ്‌ സ്ഥാപിച്ചവരെ കണ്ടതായി സംശയിക്കപ്പെടുന്നവരാണ്‌ പോലീസിന്റെ കസ്‌റ്റഡിയിലുള്ളത്‌.

സ്‌ഫോടനം നടന്നപ്പോള്‍ തന്നെ ഉത്തരവാദിത്വം ഏറ്റെടുത്ത്‌ ഇമെയില്‍ സന്ദേശമയച്ച ഇന്ത്യന്‍ മുജ്ജാഹിദ്ദീനെ കേന്ദ്രമാക്കി തന്നെയാണ്‌ അന്വേഷണം മുന്നോട്ട്‌ നീങ്ങുന്നത്‌ നിരോധിത സംഘടനയായ സിമിയ്‌ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്‌.

ഇന്ത്യന്‍-മുജ്ജാഹിദ്ദീന്‍-സിമി നേതാവ്‌ അബ്ദുള്‍ സുബന്‍ സ്‌ഫോടനങ്ങള്‍ക്ക്‌ പിന്നില്‍ പ്രവര്‍ത്തിച്ചതായാണ്‌ അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം. മുംബൈയിലെ ഒരു കമ്പനിയില്‍ സോഫ്‌റ്റ്‌വെയറര്‍ വിദഗ്‌ധനായി പ്രവര്‍ത്തിയ്‌ക്കുന്ന ഇയാള്‍ക്ക്‌ അന്താരാഷ്ട്ര തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന്‌ സൂചനകളുണ്ട്‌.

അതിനിടെ സ്‌ഫോടനങ്ങള്‍ക്ക്‌ പിന്നില്‍ മുജ്ജാഹിദ്ദീന്റെ പങ്ക്‌ കൂടുതല്‍ അന്വേഷണങ്ങള്‍ക്ക്‌ ശേഷമെ സ്ഥിരീകരിയ്‌ക്കാനാവൂയെന്നും പോലീസ്‌ അറിയിച്ചു.
ആദ്യ സ്‌ഫോടനം നടന്ന കരോള്‍ബാഗിലെ ഗഫാര്‍ മാര്‍ക്കറ്റില്‍ സ്‌ഫോടനത്തിന്‌ ഉപയോഗിച്ച ഓട്ടോറിക്ഷയുടെ ചേസിസ്‌ നമ്പര്‍ പോലീസിന്‌ ലഭിച്ചിട്ടുണ്ട്‌. നാല്‌ പേര്‍ ഇതുമായി ബന്ധപ്പെട്ട്‌ പോലീസ്‌ കസ്‌റ്റഡിയിലുണ്ട്‌.

ഇതിനിടെ ഗണോശോത്സവാഘോഷങ്ങള്‍ നടക്കുന്ന മുംബൈയില്‍ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്‌. ദില്ലിയ്‌ക്ക്‌ പിന്നാലെ മുംബൈയാണ്‌ തങ്ങളുടെ ലക്ഷ്യമെന്ന്‌ ഭീകരര്‍ ഇമെയില്‍ സന്ദേശത്തില്‍ മുന്നറിയിപ്പ്‌ നല്‌കിയിരുന്നു.

തലസ്ഥാനത്ത്‌ നടന്ന സ്‌ഫോടനപരമ്പരകളുടെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ സുരക്ഷ വിശകലനം ചെയ്യുന്നതിനായി ശിവരാജ്‌ പാട്ടീലിന്റെ നേതൃത്വത്തില്‍ സുരക്ഷാ അവലോകനം നടക്കുകയാണ്‌. യോഗത്തില്‍ ആഭ്യന്തര സെക്രട്ടറി മധുകര്‍ ഗുപ്‌ത, ഇന്റലിജന്റ്‌സ്‌ ഓഫീസര്‍മാര്‍, ക്യാബിനറ്റ്‌ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+