സര്ക്കാരുമായി ചര്ച്ചയ്ക്കില്ലെന്ന് മമത
കൊല്‍ക്കത്ത: സിംഗൂരിലെ നാനോ ഫാക്ടറിയ്‌ക്കെതിരെയുള്ള പ്രക്ഷോഭം അവസാനിപ്പിയ്‌ക്കുന്നതിന് വേണ്ടി ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയും തൃണമൂല്‍ നേതാവ് മമാത ബാനര്‍ജിയുമായി ഉണ്ടാക്കിയ കരാര്‍ ബംഗാള്‍ ഇടതുമുന്നണി തള്ളി.
ഭൂമി നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് പദ്ധതി പ്രദേശത്തു നിന്ന് 300 ഏക്കര്‍ വേണമെന്ന മമതയുടെ നിര്‍ദേശം നടപ്പില്ലെന്ന് വ്യക്തമാക്കിയ ഇടതുമുന്നണി ഇവിടെ നിന്നും 70 ഏക്കര്‍ ഭൂമി മാത്രമേ നല്‌കാന്‍ കഴിയൂവെന്നും വ്യക്തമാക്കി.
ഗവര്‍ണര്‍ ഗോപാല്‍ കൃഷ്‌ണ ഗാന്ധിയുടെ മധ്യസ്ഥതയില്‍ മമതയും മുഖ്യമന്ത്രിയുമായി ഉണ്ടാക്കിയ കരാര്‍ സര്‍ക്കാരിനെ ബാധിയ്‌ക്കുന്നത് മാത്രമാണെന്നും ഇത് ഇടത് മുന്നണിയില്‍ ചര്‍ച്ച ചെയ്‌തില്ലെന്നും ബിമന്‍ബോസ് പറഞ്ഞു.
ഫാക്ടറിയ്‌ക്ക് പുറത്തുള്ള അനുബന്ധ യൂണിറ്റുകള്‍ മറ്റിടങ്ങളിലേക്ക് മാറ്റാനുള്ള മമതയുടെ ആവശ്യം പദ്ധതി അട്ടിമറിയ്‌ക്കാനാണെന്നും മുന്നണി ആരോപിച്ചു.
ടാറ്റയുടെ പദ്ധതിയ്‌ക്കെതിരെയുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രചാരണങ്ങള്‍ക്ക് മറുപടി നല്‌കാനായി നാനോ കാര്‍ പദ്ധതിയ്‌ക്ക് പിന്തുണ പ്രഖ്യാപിയ്‌ക്കാനും സെപ്‌റ്റംബര്‍ 15ന് സിംഗൂര്‍ മാര്‍ച്ച് സംഘടിപ്പിയ്‌ക്കാനും ഇടതു മുന്നണി യോഗം തീരുമാനിച്ചു.
അതിനിടെ സിംഗൂര്‍ പ്രശ്‌നത്തില്‍ ഇനി ചര്‍ച്ചയ്‌ക്ക് തയാറല്ലെന്ന് മമതാ ബാനര്‍ജി പറഞ്ഞു. സര്‍ക്കാരിന് പ്രതിപക്ഷ ബഹുമാനമില്ലെന്നും വാക്കു പാലിയ്‌ക്കാത്ത സര്‍ക്കാരാണ് ഭരിയ്‌ക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications